ചാനലില്‍ ഇനി സിനിമക്കാര്‍ വരില്ല!! അവരെ പ്രേരിപ്പിച്ചത്...ദിലീപുമായി ബന്ധം!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: ചാനലുകളുമായി സഹകരിക്കേണ്ടതില്ലെന്ന് സിനിമാ സംഘനടകള്‍ തീരുമാനിച്ചു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവാദങ്ങളുമാണ് കാരണം. അതിനിടെ കേസില്‍ ജയിലിലുള്ള ദിലീപിന് കൂടുതല്‍ തിരിച്ചടിയാവുന്ന മൊഴികളാണ് പുറത്തുവന്നത്. ദിലീപിന്റെ മാനേജറും മനസാക്ഷി സൂക്ഷിപ്പുകാരനുമായ അപ്പുണ്ണിയെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയുമെന്ന് അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ സുനിയെ പരിചയമില്ലെന്നായിരുന്നു ദിലീപ് പോലീസിനോട് പറഞ്ഞത്.

എല്ലാം ദിലീപിന് അറിയാം!! അങ്ങനെ ചെയ്തത് ദിലീപ് പറഞ്ഞിട്ട്!! അപ്പുണ്ണിയുടെ വെളിപ്പെടുത്തല്‍...

സംഘടനകളെ ചൊടിപ്പിച്ചത്

സംഘടനകളെ ചൊടിപ്പിച്ചത്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിനിമാ മേഖലയിലുള്ളവരെ മോശമായി ചിത്രീകരിക്കാന്‍ ചാനലുകള്‍ ശ്രമിച്ചുവെന്നാണ് സിനിമാ സംഘടനകള്‍ ആരോപിക്കുന്നത്.

തീരുമാനിച്ചു കഴിഞ്ഞു

തീരുമാനിച്ചു കഴിഞ്ഞു

സിനിമാ താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ സംഘടനകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

പ്രമുഖര്‍ പങ്കെടുത്തു

പ്രമുഖര്‍ പങ്കെടുത്തു

സിനിമാ സംഘനകളുടെ യോഗത്തില്‍ അമ്മയിലെ അംഗമായ ഇടവേള ബാബു, ഫെഫ്കയിലെ ബി ഉണ്ണികൃഷ്ന്‍, പ്രൊഡ്യൂസര്‍ അസോസിയേഷനിലെ ആന്റോ ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചിലര്‍ക്ക് പ്രതിഷേധം

ചിലര്‍ക്ക് പ്രതിഷേധം

സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളും ചാനല്‍ ബഹിഷ്‌കരണത്തോട് യോജിച്ചിട്ടില്ലെന്നാണ് വിവരം. അമ്മയും ഫെഫ്കയുമാണ് ചാനല്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്.

മല്‍സരബുദ്ധിയോടെ പെരുമാറി

മല്‍സരബുദ്ധിയോടെ പെരുമാറി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചാനലുകള്‍ മല്‍സരബുദ്ധിയോടെയാണ് പെരുമാറിയതെന്ന് സിനിമാ സംഘനടകള്‍ കുറ്റപ്പെടുത്തി.

പ്രതിസന്ധിയുണ്ടാക്കി

പ്രതിസന്ധിയുണ്ടാക്കി

ചാനലുകളുടെ ഈ ആക്രമണം സിനിമാ മേഖലയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കിയെന്ന് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചാനലുകള്‍ ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് നടീ നടന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ദിലീപിന് കുരുക്ക്

ദിലീപിന് കുരുക്ക്

നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെ കുരുക്കുന്നതാണ് മാനേജര്‍ അപ്പുണ്ണിയുടെ മൊഴി. ജയിലില്‍ നിന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അറിയാത്തപോലെ താന്‍ പെരുമാറിയത് ദിലീപ് പറഞ്ഞിട്ടാണെന്നുമാണ് അപ്പുണ്ണി പോലീസിനോട് പറഞ്ഞത്.

Appunni made the revelations
സുപ്രീം കോടതിയെ സമീപിച്ചേക്കും

സുപ്രീം കോടതിയെ സമീപിച്ചേക്കും

ജാമ്യം തേടി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. നേരത്തേ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

English summary
Malayalam film artists decided to boykott channels
Please Wait while comments are loading...