ആ രണ്ട് ലക്ഷം നേത്രങ്ങള്‍ ദാനം ചെയ്യുന്നതില്‍ സിനിമാതാരം മുസ്തഫയും
മലപ്പുറം: ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തിന്റെ ഭാവമായി രണ്ട് ലക്ഷം നേത്രങ്ങള്‍ ദാനം ചെയ്യുന്ന ചടങ്ങിന്റെ ഭാഗവാക്കായി പ്രശസ്ത സിനിമാ താരവും ദേശീയ പുരസ്‌കാര ജേതാവുമായ മുസ്തഫയും.
മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച് കാനയില്‍ തള്ളി: 15 കാരന്‍ അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം!
കലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന തിരൂരങ്ങാടി ബ്ലോക്ക് തല ഉദ്ഘാടന ചടങ്ങില്‍വെച്ച് മുസ്തഫ തന്റെ നേത്രദാന പത്രം കൈമാറി. ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വിനീഷ് മുസ്തഫയുടെ നേത്രദാന പത്രം ഏറ്റുവാങ്ങി.

(പ്രശസ്ത സിനിമാ താരം മുസ്തഫ നേത്രദാന പത്രം ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വിനീഷിന് കൈമാറുന്നു)
ബ്ലോക്ക് പ്രസിഡണ്ട് കെ.ടി അബ്ദുള്‍ സമദ് അധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറി പി. അശോകന്‍, ഇ പി മനോജ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.വി അബ്ദുള്‍ വാഹിദ് സ്വാഗതവും ട്രഷറര്‍ കെ പി പ്രകാശന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications