നെഹ്റു ഗ്രൂപ്പിന്റെ എൻജിനീയറിങ് കോളേജിൽ വീണ്ടും ആത്മഹത്യ; ഒന്നാം വർഷ വിദ്യാർത്ഥി തൂങ്ങിമരിച്ചു...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ജിഷ്ണുവിന് ശേഷം നെഹ്‌റു ഗ്രൂപ്പിന്റെ കോളേജിൽ മറ്റൊരു ആത്മഹത്യ | Oneindia Malayalam

  പാലക്കാട്: നെഹ്റു ഗ്രൂപ്പിന് കീഴിലെ എൻജിനീയറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട് ശിവഗംഗം സ്വദേശി ശബരിനാഥാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. നെഹ്റു ഗ്രൂപ്പിന്റെ കോയമ്പത്തൂരിലെ എൻജിനീയറിങ് കോളേജിലാണ് സംഭവം.

  ത്രിപുരയെന്ന ചെങ്കോട്ട തകർന്നടിയും! ചെങ്കൊടിക്ക് പകരം കാവിക്കൊടി ഉയരും... ബിജെപിക്ക് ഉജ്ജ്വലവിജയം...

  ഇപി ജയരാജന്റെ മകന്റെ പേരിലുള്ള ദുബായിലെ കേസ് ഇങ്ങനെ... അറ്റ്ലസ് രാമചന്ദ്രന്റെ മകളും മരുമകനും...

  ഒന്നാം വർഷ ഇലട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ ശബരിനാഥ് അടുത്തിടെ നടന്ന പരീക്ഷയിൽ ചില വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ മാനസിക വിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

  suicide

  നേരത്തെ, പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് കോയമ്പത്തൂരിലെ നെഹ്റു കോളേജിലും വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. നെഹ്റു ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂരിലെ കോളേജുകളിലും മാനസിക പീഡനവും, അന്യായപിഴകളും പതിവാണെന്നായിരുന്നു വിദ്യാർത്ഥികളുടെ ആരോപണം. ഈ സാഹചര്യത്തിൽ ശബരിനാഥിന്റെ മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

  18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയത് ഇരട്ടക്കുട്ടികളെ! കണ്ടു കൊതി തീരും മുൻപേ അമ്മ മരിച്ചു...

  നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള മിക്ക കോളേജുകളിലും വിദ്യാർത്ഥികൾ കടുത്ത മാനസിക പീഡനത്തിനിരയാകുന്നതായാണ് നേരത്തെയുണ്ടായിരുന്ന ആരോപണങ്ങൾ. ജിഷ്ണുവിന്റെ മരണത്തിന് പിന്നാലെയാണ് ഇത്തരം ആരോപണങ്ങളും റിപ്പോർട്ടുകളും പുറത്തുവന്നത്. പാമ്പാടി നെഹ്റു എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ 2017 ജനുവരിയിലാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

  English summary
  first year btech student commits suicide in nehru engineering college coimbatore.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്