ഐഎസ്ആർഒ ചാരക്കേസ്; മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ. കേസന്വേഷണത്തിലെ പ്രധാന ഉദ്യോഗസ്ഥനായ മുൻ ഐജി ബാബുരാജിന്റേതാണ് വെളിപ്പെടുത്തൽ. കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ കേസ് കെട്ടിച്ചമച്ചതാണെന്നാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

സംസ്ഥാന പോലീസിലെ ചിലര്‍ മെനഞ്ഞെുണ്ടാക്കിയ കെട്ടുകഥ കേരളം ആഘോഷിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പെട്ടെന്ന് അന്വേഷണം നിര്‍ത്തിയാല്‍ മറ്റു വിവാദങ്ങളുണ്ടാകാം എന്ന് ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടിരിക്കാം. എന്നാല്‍, ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് ജോലിയും കെ കരുണാകരന് അധികാരവും പോയതാണ് ഇതിന്റെയെല്ലാം ഫലമെന്ന് ബാബുരാജ് വ്യക്തമാക്കി.

ISRO case

കേസില്‍ എഫ്‌ഐആര്‍ തയാറാക്കിയ ഡിവൈഎസ്പിയെ ചോദ്യം ചെയ്തപ്പോള്‍ അസംഭവ്യമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്വേഷണ കാലത്ത് തന്നെ കണ്ടിട്ടില്ലെന്ന് എഫ്‌ഐആര്‍ തയാറാക്കിയ ഡിവൈഎസ്പി വിജയന്‍ പറഞ്ഞു. ബാബുരാജ് പറയുന്നത് കള്ളമാണെന്നും അദ്ദേഹം. ബാബുരാജ് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞോട്ടെയെന്നാണ് ഈ കേസ് അന്വേഷിച്ച മുന്‍ ഡിജിപിയും പ്രത്യേക സംഘത്തിന്റെ മേധാവിയുമായിരുന്ന സിബി മാത്യൂസ് പറഞ്ഞത്. ക്രയോജനിക്ക് റോക്കറ്റിന്റെ എന്‍ജിന്‍ രൂപകല്‍പ്പന മാദ്വീപുകാരികളായ യുവതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നതാണ് ഐഎസ്ആർഒ കേസ്.

English summary
Former IG Baburaj's coments about ISRO case
Please Wait while comments are loading...