കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിൽ ചേർന്ന നാല് മലയാളികൾ കൊല്ലപ്പെട്ടു! അമ്മയും കുഞ്ഞുമടക്കം കൊല്ലപ്പെട്ടത് ബോംബാക്രമണത്തിൽ

Google Oneindia Malayalam News

കാസര്‍കോഡ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി നാട് വിട്ട നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍കോഡ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഒരു കുഞ്ഞും സ്ത്രീയും ഉള്‍പ്പെടെയുള്ളവരാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പടന്ന സ്വദേശികളാണ് കൊല്ലപ്പെട്ട ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് മന്‍സാദ് എന്നിവര്‍. മലയാളികള്‍ കൊല്ലപ്പെട്ട വിവരം എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളില്‍ നിന്നും വിവരം ലഭിച്ചതായും ഇവരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

isis

എന്നാല്‍ ഐസിസില്‍ ചേരാന്‍ പോയവര്‍ കൊല്ലപ്പെട്ടതായുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ഷിഹാസിന്റെയും അജ്മലയുടേയും ബന്ധുക്കള്‍ പറയുന്നത്. അതേസമയം മലയാളികള്‍ കൊല്ലപ്പെട്ട വിവരം അനൗദ്യോഗികമായി മൂന്നാഴ്ച മുന്‍പേ തന്നെ ലഭിച്ചിരുന്നുവെന്ന് എന്‍ഐഎ പറയുന്നു. ഐസിസില്‍ ചേരാനായി കൂട്ടത്തോടെ പോയവരെക്കുറിച്ച് അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നതാണ്. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് മരിച്ചത്. നേരത്തെയും ഇത്തരത്തില്‍ ഐസിസില്‍ ചേരാന്‍ പോയവര്‍ കൊല്ലപ്പെട്ടതായും മറ്റും ബന്ധുക്കള്‍ക്ക് ശബ്ദസന്ദേശമടക്കം ലഭിച്ചിരുന്നു. കാസര്‍കോഡ് നിന്നും പതിനാറ് പേര്‍ ഐസിസില്‍ ചേരാനായി പോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐസിസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശിയായ മര്‍വാന്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു.

ആർജെ രാജേഷുമായുള്ള പരിചയം സമ്മതിച്ച് ഖത്തറിലെ യുവതി! നിർണായക തെളിവ് പോലീസിന്ആർജെ രാജേഷുമായുള്ള പരിചയം സമ്മതിച്ച് ഖത്തറിലെ യുവതി! നിർണായക തെളിവ് പോലീസിന്

ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ല.. സ്ത്രീ ശബ്ദവുമില്ല.. ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പ്രോസിക്യൂഷൻദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ല.. സ്ത്രീ ശബ്ദവുമില്ല.. ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പ്രോസിക്യൂഷൻ

English summary
Four Malayali's who joind Islamic State are killed in US Bombing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X