കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതം ചോരുന്നു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പ്രദേശത്തെ സ്ഥിരം അപകട മേഖലയാണ് വട്ടപ്പാറയിലെ കൊടും വളവ്. ഇവിടെ പലതവണ ടാങ്കര്‍ ലോറികള്‍ മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.

Valanchery Map

ഇന്ധനം ചോര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. 500 മീറ്റര്‍ ചുറ്റളവിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.

കോഴിക്കോട്-തൃശൂര്‍ റോഡിലാണ് അപകടം സംഭവിച്ച വട്ടപ്പാറ. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകാണ്. ഇടുങ്ങിയ റോഡ് മാത്രമുള്ള കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് മാത്രമാണ് ഇനി വാഹനങ്ങള്‍ക്ക് ആശ്രയം. ഗതാഗതത്തിരക്ക് കൂടുന്നതോടെ ഈ റോഡും ബ്ലോക്ക് ആകാറാണ് പതിവ്.

ഒരുമാസത്തിനിടെ മലബാര്‍ മേഖലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ടാങ്കര്‍ അപകടമാണിത്. മാര്‍ച്ച 30 ന് കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ടാങ്കര്‍ ലോറി ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.

English summary
Gas tanker lorry accident at Valanchery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X