• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കമ്മ്യൂണിസ്റ്റാവന്‍ കഴിയും; മറുപടിയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: ഞാന്‍ ഒരു കോണ്‍ഗ്രസുകാരനല്ല എന്നു മാത്രമല്ല ഒരു സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണെന്ന് വ്യക്തമാക്കി നിരണം ഭദ്രാസനാധിപന്‍ ഗിവര്‍ഗീസ് മാര്‍ കുറിലോസ്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തിന് ആശംസ നേര്‍ന്ന് പങ്കുവെച്ച കുറിപ്പില്‍ വന്ന കമന്‍റിന് മറുപടിയായിട്ടായിരുന്നു ഗീവര്‍ഗീസ് മാര്‍ കുറിലോസ് തന്‍റെ രാഷ്ട്രീയവും മതവിശ്വാസവും തമ്മിലെ ബന്ധം വ്യക്തമാക്കിയിത്. കമ്മ്യൂണിസവും ദൈവവിശ്വാസവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യമായിരുന്നു അദ്ദേഹത്തോട് ഒരാള്‍ കമന്‍റിലൂടെ ചോദിച്ചത്.

ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ

ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ

'ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ നിരീശ്വര വാദത്തില്‍ ഉണ്ടാക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ആയി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് സിമ്പിള്‍ ആയി ഒന്ന് പറഞ്ഞു തരാമോ തിരുമേനി?'-എന്നായിരുന്നു ചോദ്യത്തിന്‍റെ പൂര്‍ണ്ണ രൂപം. വളരെ ലളിതമായി പറഞ്ഞാല്‍ ബൈബിള്‍ ശരിയായി വായിച്ച് മനസിലാക്കിയാല്‍ മതിയെന്നായിരുന്നു ഗിവര്‍ഗീസ് മാര്‍ കുറിലോസിന്‍റെ ആദ്യ മറുപടി. പിന്നീടുള്ള അദ്ദേഹത്തിന്‍റെ വിശദമായ മറുപടിയിങ്ങനെ..

ഞാന്‍ കമ്യൂണിസ്റ്റല്ല

ഞാന്‍ കമ്യൂണിസ്റ്റല്ല

ഞാന്‍ കമ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റാണ്. അത് വേദപുസ്തകാധിഷ്ഠിതമാണ്. അതാകട്ടെ ക്യാപ്പിറ്റലിസവുമായി ചേര്‍ന്നു പോകയില്ല. നിരീശ്വരവാദം ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ യോജിക്കാവുന്ന ധാരാളം മേഖലകള്‍ ഉണ്ട് . നീതിയുടെയും മര്‍ദ്ദിതരുടെയും പാവപ്പെട്ടവരുടെയും പക്ഷം പിടിക്കുന്നതാണ് ഇടതുപക്ഷവും ക്രിസ്തു വിശ്വാസവും.

ഉമ്മന്‍ചാണ്ടി എന്ന നേതാവിനോട്

ഉമ്മന്‍ചാണ്ടി എന്ന നേതാവിനോട്

ക്യാപ്പിറ്റലിസം ധനവാന്‍മാരുടെയും മൂലധനത്തിന്റെയും പക്ഷത്താണ്. അത് ക്രിസ്തുവും ബൈബിളും അംഗീകരിക്കുന്നില്ല.' ഉമ്മന്‍ചാണ്ടി എന്ന നേതാവിനോട് എന്നും ആദരവും സ്‌നേഹവുമാണെന്ന് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നു. 'രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച വ്യക്തിത്വം.

ഉമ്മന്‍ചാണ്ടി എന്നാല്‍ പുതുപ്പള്ളി

ഉമ്മന്‍ചാണ്ടി എന്നാല്‍ പുതുപ്പള്ളി

ഉമ്മന്‍ചാണ്ടി എന്നാല്‍ പുതുപ്പള്ളി എന്നും പുതുപ്പള്ളി എന്നാല്‍ ഉമ്മന്‍ചാണ്ടി എന്നും അര്‍ത്ഥം. പുതുപ്പള്ളി മണ്ഡലത്തിലെ നാലുന്നാക്കല്‍ സ്വദേശിയായ എന്റെ ങഘഅ കൂടിയാണ് ഉമ്മന്‍ചാണ്ടി സാര്‍. മണ്ഡലത്തിലെ ഓരോ വ്യക്തിയെയും പേര് വിളിച്ച് ഇടപെടാന്‍ കഴിയുന്ന അപൂര്‍വ നേതാക്കളില്‍ ഒരാള്‍. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയതയുടെ ആള്‍രൂപം.

വീടിന്റെ സമീപമാണ്

വീടിന്റെ സമീപമാണ്

മരണമാകട്ടെ, വിവാഹമാകട്ടെ, മറ്റ് ആവശ്യങ്ങളാകട്ടെ ഉമ്മന്‍ ചാണ്ടി സാറിന്റെ സാന്നിദ്ധ്യം എല്ലാവരും പ്രതീക്ഷിക്കും; അവരാരും ഇന്നുവരെ നിരാശരായിട്ടുമില്ല. ഞങ്ങളുടെ ഭിന്നശേഷിയുള്ള കുട്ടികളുടെ 'തീരം' എന്ന പ്രസ്ഥാനത്തിന്റെ കേന്ദ്ര ആസ്ഥാനം ഉമ്മന്‍ചാണ്ടി സാറിന്റെ പുതുപ്പള്ളിയിലെ വീടിന്റെ സമീപമാണ്.

cmsvideo
  Pinarayi vijayan praises oommen chandy abundantly | Oneindia Malayalam
  പ്രാര്‍ത്ഥന

  പ്രാര്‍ത്ഥന

  അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും സഹായങ്ങളും ഞങ്ങള്‍ എന്നും സ്മരിക്കും. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ച് നിയമസഭാംഗമായി അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുക എന്നത് അത്യപൂര്‍വ്വ നേട്ടമാണ്. വളരെ സന്തോഷത്തോടെ ഉമ്മന്‍ചാണ്ടി സാറിനെ ഈ നേട്ടത്തില്‍ അഭിനന്ദിക്കുകയും തുടര്‍ന്നും ആയുരാരോഗ്യ സൗഖ്യത്തോടെ പൊതു മണ്ഡലത്തില്‍ സേവനം ചെയ്യുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

  പാസ്വാന്‍ എന്‍ഡിഎയ്ക്ക് പുറത്തേക്ക് തന്നെ; സാധ്യമല്ലാത്ത ആവശ്യവുമായി ചിരാഗ് നദ്ദക്ക് മുന്നില്‍

  English summary
  mar geevarghese coorilos about communism and christianity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X