Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000

സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് രണ്ട് ദിവസങ്ങൾക്കിടെ ഉണ്ടായത്. ഇന്നലെ കേരളത്തിൽ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് വീണ്ടും കുതിച്ചു. പവന് ഒരു ലക്ഷത്തിന് താഴേക്ക് എത്തിയ വിലയാണ് ആഗോള വിപണിയിലെ വില കയറ്റത്തിൻ്റെ ചുവടുപിടിച്ച് ഉയർന്നത്. യുദ്ധം കൊടുംപിരി കൊള്ളുകയാണെങ്കിൽ സ്വർണം ഇനിയും ഇടിയുമെന്നാണ് നിക്ഷേപകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ചില പരിചയസമ്പന്നരായ നിക്ഷേപ വിദഗ്ദ്ധർ ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് ചില നിർണായക പ്രവചനങ്ങളാണ് നടത്തുന്നത്.

. നിലനിൽക്കുന്ന ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകളും ശക്തമായ സെൻട്രൽ ബാങ്ക് ഡിമാൻഡും ദുർബലമായ യു.എസ്. ഡോളറുമെല്ലാം മഞ്ഞ ലോഹത്തിൻ്റെ കുതിപ്പിന് ഇനിയും പിന്തുണ നൽകുമെന്നാണ് അവർ പറയുന്നത്. അസ്ഥിരതയുടെ സമയങ്ങളിൽ സ്വർണം സുരക്ഷിത നിക്ഷേപമാണ്..'ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ആഗോള സ്വർണ വില ഔണ്‍സിന് 10,000 ഡോളർ ആകുമെന്ന പ്രവചനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുകയാണെന്നാണ് യർഡെനി റിസർച്ച് പ്രസിഡന്റ് ആയ എഡ് യർഡെനി പറയുന്നത്. അതേസമയം, വർഷാവസാന പ്രവചനം ഔൺസിന് 6,000 ഡോളറിൽ നിന്ന് 5,000 ആയി അദ്ദേഹം കുറച്ചു, പക്ഷെ ഇത് ഇപ്പോഴത്തെ നിലവാരത്തേക്കാൾ ഏകദേശം 15% കൂടുതലാണ്.

goldforecast-

ശക്തമായ യു.എസ്. ഡോളറും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള സാധ്യതകളും അതിനിടയിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതുമാണ് സ്വർണവിലയിലെ പുതിയ ഇടിവിന് കാരണമായത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനികാക്രമണങ്ങൾക്ക് അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ചിരുന്നു.ഇതോടെയാണ് സ്വർണ വില വീണ്ടും ഇന്ന് ഉയർന്നത്.

വർഷാവസാനത്തോടെ സ്വർണത്തിന് 6,000 ഡോളർ എന്ന നിലവാരം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പറയുകയാണ് ഗ്ലോബൽ എക്സ് ഇടിഎഫിലെ നിക്ഷേപ തന്ത്രജ്ഞനായ ജസ്റ്റിൻ ലിൻ .നിരന്തരമായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, തുടരുന്ന സെൻട്രൽ ബാങ്ക് ഡിമാൻഡ്, ഏഷ്യൻ ഗോൾഡ് ഇടിഎഫ് നിക്ഷേപകരിൽ നിന്നുള്ള നിരന്തരമായ ഒഴുക്ക് എന്നിവയെല്ലാം സ്വർണത്തെ തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമീപകാലത്തെ വിലയിടിവിന് ശേഷം സെൻട്രൽ ബാങ്കുകൾ വാങ്ങലുകൾ വർദ്ധിപ്പിക്കാനും അതുവഴി വിപണി സ്ഥിരപ്പെടുത്താനും "വളരെ സാധ്യതയുണ്ട്" എന്നും ലിൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ എന്താകും അവസ്ഥ

ഇന്നലെ സ്വർണ വില നാല് തവണയാണ് കേരളത്തിൽ കുറഞ്ഞത്. ഏകദേശം 7000 രൂപയോളം പവന് ഇടിഞ്ഞു. ഇതോടെ 99480ലേക്ക് പവൻ വില കുറഞ്ഞിരുന്നു. എന്നാൽ ഇറാനുമായുള്ള സംഘർഷത്തിന് താത്കാലിക വിരാമം ആകുന്നുവെന്ന ട്രംപിൻ്റെ പ്രഖ്യാപനം ക്രൂഡ് ഓയിൽ വില താഴാൻ കാരണമായി. പിന്നാലെ സ്വർണം കുതിച്ചു. ഇതോടെ സ്വർണം 105080 രൂപയിലേക്കാണ് ഉയർന്നത്. ഇന്ന് രാവിലെ വിലയിൽ അൽപം ഇടിവ് സംഭവിച്ചെങ്കിലും വൈകീട്ടോടെ വില വീണ്ടും കൂടി. 104800 രൂപയ്ക്കാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്.

സ്വർണത്തിന് ഔണ്‍സിന് 10,000 ഡോളർ ആയാൽ കേരളത്തിൽ സ്വർണം ഗ്രാമിന് 29,400 രൂപയാകും. പവൻ വില 2.2 ലക്ഷവും. അതയാത് ഇന്നത്തെ വിലയിൽ നിന്ന് 1.15 ലക്ഷത്തിൻ്റെ വർധനവ്. എന്തായാലും വില എന്താകുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+