സുവര്‍ണ ജൂബിലി നിറവില്‍ പിഎസ്എംഒ കോളെജ്; കുടുംബസംഗമം ഞായറാഴ്ച

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മലബാറിലെ പ്രമുഖ കലാലയമായ തിരൂരങ്ങാടി പിഎസ്എംഒ കോളെജ് സുവര്‍ണ ജൂബിലി നിറവില്‍. 50ാം വാര്‍ഷികത്തില്‍ ഒരുങ്ങുന്നത് 50,000 പൂര്‍വവിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികള്‍. പരിപാടികളുടെ ഭാഗമായി പിഎസ്എംഒ കോളെജ് അലുംനി അസോസിയേഷന്‍ കോഴിക്കോട് ചാപ്റ്റര്‍ ഒരുക്കുന്ന കുടുംബസംഗമം നവംബര്‍ 5ന് ഉച്ചയ്ക്കു മൂന്നു മുതല്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഓഡിറ്റോറിയത്തില്‍.

സിനിമ മേഖലയിൽ കഞ്ചാവ് സുലഭം; മുന്ന് പേർ അറസ്റ്റിൽ, കൃഷി മാവോയിസ്റ്റ് പിന്തുണയോടെ!

അഡ്മിഷന് തലവരിയോ സ്റ്റാഫ് നിയമനത്തിന് കോഴയോ വാങ്ങാത്ത കേരളത്തിലെ അപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്നാണ് തിരൂരങ്ങാടി പിഎസ്എംഒ കോളെജ. ഓര്‍ഫനേജായി തുടങ്ങി ഉന്നത കലാലയമായി വളര്‍ന്ന കോളെജിന്റെ സുവര്‍ണ ജൂബിലിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘാടകര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിസംബര്‍ 23നാണ് സുവര്‍ണ സംഗമം എന്ന പേരില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം. ബാച്ച് മീറ്റുകളും ക്ലാസ് മീറ്റുകളും സംഗമത്തില്‍ നടക്കും. അധ്യാപകരെയും അനധ്യാപകരെയും ആദരിക്കും. പൂര്‍വവിദ്യാര്‍ഥികളുടെ പുസ്തകങ്ങളും കവിതകളും ഷോര്‍ട്ട് ഫിലിമുകളും പ്രകാശനം ചെയ്യും. പൂര്‍വവിദ്യാര്‍ഥികള്‍തന്നെ ഒരുക്കുന്ന കലാസന്ധ്യയുമുണ്ടാവും.

psmo

സുവര്‍ണ സംഗമത്തിന് മുന്നോടിയായാണ് കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ പൂര്‍വവിദ്യാര്‍ഥികളുടെ കുടുംബസംഗമമാണ് ഞായറാഴ്ച കോഴിക്കോട്ട് നടക്കുന്നത്. വിവിധ വര്‍ഷങ്ങളിലായി കോളെജില്‍ പഠിച്ച 9000ഓളം വിദ്യാര്‍ഥികളാണ് കോഴിക്കോട് ചാപ്റ്ററില്‍ ഉള്ളത്. ബാച്ച് മീറ്റ്, വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ കുടുംബസംഗമത്തോടൊപ്പം നടക്കും. കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുല്‍ അസീസ് ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.

psmo_1

മുന്‍പ്രിന്‍സിപ്പല്‍മാരായ മേജര്‍ ഇബ്രാഹിം കൊട്ടിയാടി, പ്രൊഫ. എന്‍. അബ്ദു റഹ്മാന്‍, അധ്യാപകരായിരുന്ന ഡോ. കമാല്‍ ബാഷ, പ്രൊഫ. അബ്ദുല്‍ അലി തുടങ്ങിയവര്‍ പങ്കെടുക്കും. കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് യു. സദറുദ്ദീന്‍, ജനറല്‍ സെക്രട്ടറി സാജിദ് പുതിയപുരയില്‍, കെ.ടി ഷാജു, പ്രൊഫ. ബഷീര്‍ അഹമ്മദ്, അബ്ദുറഹ്മാന്‍ ഇടകുനി, പ്രൊഫ. രാജന്‍ മലയില്‍, രാജന്‍ വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
golden jubilee celeberation in psmo college; alumini family getogether on sunday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്