നാട്ടില്‍ പോകുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; വഡോദര-കോട്ടയം സ്പെഷ്യല്‍ ട്രെയിന്‍: കേരളത്തില്‍ 9 സ്റ്റോപ്പുകള്‍
കൊച്ചി: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് നാട്ടിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പശ്ചിമ റെയില്‍വേ മംഗളൂരു ജംഗ്ഷന് വഴി വഡോദരയ്ക്കും കോട്ടയത്തിനും ഇടയില്‍ പ്രത്യേക പ്രതിവാര ട്രെയിന്‍ സര്‍വീസ് നടത്തും. നാല് ആഴ്ചകളിലാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
ട്രെയിന്‍ നമ്പര്‍ 09193 (വഡോദര ജംഗ്ഷന് - കോട്ടയം) ശനിയാഴ്ചകളില്‍ (ഡിസംബര്‍ 20, 27, ജനുവരി 3, 10 എന്നീ തീയതികളില്‍) വഡോദര ജംഗ്ഷനില്‍ നിന്ന് രാവിലെ 6.05 ന് ട്രെയിന്‍ പുറപ്പെടും. അടുത്ത ദിവസം വൈകുന്നേരം 7.50 നാണ് ട്രെയിന്‍ കോട്ടയത്ത് എത്തിച്ചേരുന്നത്.
തിരിച്ചുള്ള ട്രിപ്പ് ട്രെയിന്‍ നമ്പര്‍ 09194 (കോട്ടയം - വഡോദര ജംഗ്ഷന്) ഞായറാഴ്ചകളില്‍ (ഡിസംബര്‍ 21, 28, ജനുവരി 4, 11) കോട്ടയത്ത് നിന്ന് രാത്രി ഒന്‍പത് മണിക്ക് പുറപ്പെടും. മൂന്നാം ദിവസം രാവിലെ ആറ് മണിക്കാണ് വഡോദരയില്‍ എത്തിച്ചേരുന്നത്.

21 എല്‍എച്ച്ബി കോച്ചുകളോടു കൂടിയ ഈ ട്രെയിനില്‍ ഒരു ഫസ്റ്റ് എസി, രണ്ട് ടു ടയര്‍ എസി, ആറ് ത്രീ ടയര്‍ എസി, ആറ് സ്ലീപ്പര്‍ കോച്ചുകള്‍, നാല് ജനറല്‍ കോച്ചുകള്‍, ഒരു ലഗേജ് കം ബ്രേക്ക് വാന്‍, ഒരു ജനറേറ്റര്‍ കാര്‍ കോച്ച് എന്നിവ ഉണ്ടാകും.
സൂറത്ത്, വാപി, വസായ് റോഡ്, പന്‍വേല്‍, മഡ്ഗാവ്, ഉഡുപ്പി, സൂറത്ത്കല്‍, മംഗലാപുരം ജങ്ഷന്, കാസര്‍കോട്, കണ്ണൂര്‍, തെല്ലിച്ചേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.
യാത്രക്കാരുടെ സൗകര്യാര്‍ത്ഥം റെയില്‍വേ ഒരു വണ്‍വേ സ്പെഷ്യല്‍ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ നമ്പര്‍ 06159 (തിരുവനന്തപുരം സെന്‍ട്രല്‍ - ഹസ്രത്ത് നിസാമുദ്ദീന്‍) ഡിസംബര്‍ 13 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 7.45 ന് പുറപ്പെടും. ഡിസംബര്‍ 15 ന് വൈകുന്നേരം ഏഴു മണിക്ക് നിസാമുദ്ദീനില്‍ എത്തിച്ചേരും.
ട്രെയിനില്‍ ഒരു ഫസ്റ്റ് ക്ലാസ് എസി, അഞ്ച് ടു-ടയര്‍ എസി, 12 ത്രീ-ടയര്‍ എസി, ഒരു ഹോട്ട് ബഫെ, രണ്ട് ജനറേറ്റര്‍ കാര്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ട്രെയിനിന് മംഗളൂരു ജംഗ്ഷന്, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂര്, കാര്‍വാര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications