സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്ക് ജീവനക്കാരെ ബലിയാടാക്കുന്നു: പികെ ബഷീര്‍ എംഎല്‍എ

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്ക് ജീവനക്കാരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോകില്ലെന്നും ജീവനക്കാര്‍ ഭരണഘടനാ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണന്നും അവരുടെ സ്വത്വവും സ്വാതന്ത്യവും വകവെച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പികെ ബഷീര്‍ എംഎല്‍എ ആവശ്യപ്പെട്ടു.

pkbasheer

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു) ഏറനാട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള ഉപഹാരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പിപി സഫറുളള നല്‍കി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെടി അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്ഇ യു മണ്ഡലം പ്രസിഡന്റ് അബ്ദുനാസര്‍ പൂവ്വത്തി അധ്യക്ഷത വഹിച്ചു.

സച്ചിനല്ല, ഉമ്മൻചാണ്ടിയല്ല.. ദൃക്സാക്ഷി വരച്ച പ്രതിയുടെ രേഖാചിത്രം കണ്ടാൽ ഞെട്ടി ബോധം പോകും... പക്ഷേ

സജീര്‍ പന്നിപ്പാറ സ്വാഗതവും മുഹമ്മദ് അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന നടന്ന സെമിനാര്‍ എസ്ഇയു സംസ്ഥാന പ്രസിഡന്റ് എ.എംഅബൂബക്കര്‍ ഉത്ഘാടനം ചെയ്തു.എംഎ മുഹമ്മദലി പ്രമേയ വിശദീകരണം നടത്തി.മുഹമ്മദ് പുല്ലുപുറമ്പന്‍, അബ്ദുല്‍ വാഹിദ് യുപി, അഹമ്മദ് എന്‍കെ, ഉമ്മര്‍ വെള്ളേരി,ലുഖ്മാന്‍ അരീക്കോട്, പി ശിഹാബുദീന്‍, അഹമ്മദ് സലീം, സുനീര്‍ ബാബു,എം,നജീബ് ആലുക്കല്‍, പിപിസി സൈഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

കോഴിക്കോട് ലിഫ്റ്റ് ഓപ്പറേറ്ററെ പോലീസുകാരനും സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിച്ചു

English summary
Government make employees as scapegoat says PK Basheer MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്