Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാരിനെ നോട്ടമിട്ട് ഗവർണർ; ഗവർണറുടെ ഉപവാസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചലനം സൃഷ്ടിക്കുമോ?

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നാളത്തെ തിരുവനന്തപുരത്തെ ഉപവാസത്തിന് പ്രത്യേകതകൾ ഏറെയാണ്. ഗവർണർ പദവി ഏറ്റെടുത്ത ആദ്യനാളുകളിൽ പരസ്യമായി പിണറായി സർക്കാരിനെതിരെ കൊമ്പുകോർക്കുന്ന ഭരണത്തലവനെയാണ് നാം കണ്ടത്. എന്നാൽ, ഇന്നത് നേരിട്ടുള്ള പരസ്യ ഏറ്റുമുട്ടലിൽ നിന്ന് വഴിമാറിയെങ്കിലും പ്രത്യക്ഷമല്ലാതെയും സർക്കാരിനെതിരെ തൻ്റെ നിലപാടുകളിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട് ഗവർണർ. രാഷ്ട്രീയനിരീക്ഷകരും ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെയും പൗരത്വനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതും കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് നിയമനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലായിരുന്നു സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ പരസ്യവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. എന്നാൽ, അന്നുണ്ടായ കൊമ്പുകോർക്കൽ തത്ക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.

 governor

പിന്നിടങ്ങോട്ട്, പിണറായി വിജയന്‍ സര്‍ക്കാരിനോട് സമരസപ്പെട്ട് മുന്നോട്ട് പോകുന്ന ഗവർണറെയാണ് നാം കണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍, താന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയാണെന്നും സംസ്ഥാന സർക്കാരിൻ്റെ ചട്ടുകമായി തന്നെ പ്രവർത്തിക്കാൻ കിട്ടില്ലെന്നും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുക എന്നുള്ള അടിസ്ഥാന ലക്ഷ്യമാണ് ഏതൊരു ഭരിക്കുന്ന സര്‍ക്കാരിന്റെയും പ്രഥമ പരിഗണനാ വിഷയം. സ്ത്രീ സുരക്ഷയെ സംബന്ധിച്ച് പരാജയം തുറന്ന് സമ്മതിക്കുകയാണ് ഭരണതലവന്‍ കൂടിയായ ഗവര്‍ണര്‍.

പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

കേരളത്തിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ട്, പ്രാര്‍ത്ഥനയും പ്രതീക്ഷകളും മാത്രമേ ഇനി ഉപകാരപ്പെടൂ, എന്ന പ്രസ്താവന കൂടി ഗവർണർ തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏതൊരു സംസ്ഥാനത്തും ഭരണ സംവിധാനത്തില്‍ ഗവര്‍ണറുടേത് ആലങ്കാരിക പദവിമാത്രമാണ്.

ഒരു പക്ഷേ, ഗവർണറാകട്ടെ ഭരണത്തലവൻ മാത്രമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സംസ്ഥാനത്തിൻ്റെ മുഴുവൻ ഭരണപരമായ കാര്യങ്ങളും നിർവഹിക്കേണ്ടതും നിയന്ത്രിക്കേണ്ടതും നിർണായകമായ സംഭവങ്ങളിൽ നിലപാട് സ്വീകരിക്കേണ്ടതും തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരുകളാണ്. എന്നാൽ, സംസ്ഥാനസർക്കാർ പൂർണ്ണ പരാജയമെന്ന കാഴ്ചപ്പാടാണ് ഗവർണറുടെ വാക്കുകൾ അടിവരയിടുന്നത്. സർക്കാരിനെ ലാക്കാക്കിയുള്ള ഗവർണറുടെ പ്രസ്താവനകൾ പൊതുസമൂഹം എങ്ങനെ ഏറ്റെടുക്കുമെന്നതാണ് പ്രധാനം.

governor1

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ തുടരെത്തുടരെ ഉണ്ടാകുന്ന നിരവധി അതിക്രമങ്ങളാണ് അടുത്തകാലത്ത് കണ്ടത്. മനുഷ്യമനസാക്ഷിയെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു പീഡനപരമ്പരകൾ അരങ്ങേറിയത്. പൊതുസമൂഹത്തിൽ ഇന്നും വ്യാപക ചർച്ചയാകുന്ന വിഷയമാണ് സ്ത്രീപീഡനങ്ങളുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ. ഇതിനെതിരെ സാമൂഹ്യ ബോധവത്കരണം കൂടി ലക്ഷ്യമിട്ടാണ് ഗവര്‍ണര്‍ ഉപവാസമിരിക്കുന്നത്.

സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃഗൃഹത്തിൽ നിന്ന് കൊടുംക്രൂരതകൾ ഏറ്റുവാങ്ങി അടുത്ത കാലത്ത് വിട പറഞ്ഞ കൊല്ലത്തെ നിലമേലുള്ള 24 കാരി വിസ്മയയുടെ വീട് ഗവർണർ സന്ദർശിച്ചിരുന്നു. വിസ്മയയുടെ കുടുംബത്തിനെ കണ്ടശേഷം അദ്ദേഹം വളരെ വൈകാരികമായിട്ടായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും വിസ്മയയുടെ കുടുംബത്തിന് ആശ്വാസം പകരാൻ എത്തിയതും വലിയ വാർത്തയായിരുന്നു.

ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ

അതേസമയം,ഭരണതലവനായ ഗവര്‍ണര്‍, തന്റെ സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്ന് സമ്മതിച്ച് ഉപവാസമിരിക്കുന്നത് അസാധാരണ സംഭവമാണ്. ഇക്കാരണത്താൽ ഇത് ദേശീയശ്രദ്ധ കൈവരിക്കും എന്നുള്ളതിൽ തർക്കമില്ല.സംഘടനകളെ തൃപ്തിപ്പെടുത്തലാണോ ഗവര്‍ണറുടെ ലക്ഷ്യമെന്നതും മറുചോദ്യമായി അവശേഷിക്കുന്നുണ്ട്.

എന്നാൽ,ഗവര്‍ണറുടെ ഉപവാസത്തില്‍ രാഷ്ട്രീയം കാണുന്നവരാണ് ഏറെയും. പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ കേരളത്തിൽ സ്വാധീനം ചെലുത്താൻ നന്നായി പണിപെടുന്നുണ്ട്.കേരളത്തിലെ ഇടതു ഭരണം രാജ്യത്തിന് മാതൃകയല്ലെന്ന നിലപാട് അരക്കെട്ടുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. പിണറായി വിജയൻ സർക്കാരിനെ തരംതാഴ്ത്തി അനാവശ്യ വിവാദങ്ങൾ കെട്ടിചമയ്ക്കാൻ ബിജെപിയും യുഡിഎഫും സാധാരണ ശ്രമിക്കുന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിലെ പതിവ് കാഴ്ചകളായി അടയാളപ്പെടുത്താം.

 governor2

അപ്പോഴും,കേരളത്തിലെ സ്ത്രീപീഡന വിഷയങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ബിജെപി സംസ്ഥാന ഘടകം ശ്രമിച്ച് വരുന്നത്.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 'ജസ്റ്റിസ് ഫോര്‍ കേരളാ ഗേള്‍സ്' എന്ന ഹാഷ് ടാഗില്‍ ട്വീറ്റുകള്‍ ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയ ട്രെന്‍ഡിംഗിലെത്തിയത്തും പ്രധാന കാഴ്ചയായിരുന്നു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള ഗാന്ധിയന്‍ സമരമുറയെ സര്‍ക്കാരിന് പ്രത്യക്ഷമായി തള്ളിപ്പറയാനാകില്ല.എന്നാല്‍, സര്‍ക്കാരിനെതിരായ പോരായ്മകള്‍ ചൂണ്ടിക്കാട്ടപ്പെടുന്ന സമരത്തെ ന്യായീകരിക്കാനും ഭരണകൂടത്തിനാകില്ലെന്നുള്ളതാണ് സംഭവത്തിൻ്റെ രത്ന ചുരുക്കം.

സാരിയിലും അതീവ ഗ്ലാമറസ് ലുക്ക്; ശ്രദ്ധ ദാസിന്റെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

ഇതിനോടകം തന്നെ ഗവർണറുടെ ഉപവാസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ അടക്കം സജീവ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.ഏതായാലും,അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഒരു അസാധാരണ സാഹചര്യത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുന്നുവെന്ന് ഇതിലൂടെ കാണാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.തിരുവനന്തപുരം ഗാന്ധി ഭവനിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് ആറ് വരെയാണ് ഗവർണർ ഉപവാസമിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും പരിപാടിയെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
    Pinarayi vijayan warns traders

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+