കറുത്ത സ്റ്റിക്കര്‍ പതിഞ്ഞത് അന്യദേശക്കാരുടെ മേലില്‍... നില്‍ക്കക്കള്ളിയില്ല

  • Written By: Rakhi
Subscribe to Oneindia Malayalam

കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നെന്ന വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ നില്‍ക്കക്കള്ളി ഇല്ലാതായത് മറുനാട്ടില്‍ നിന്നും കേരളത്തില്‍ ജോലി തേടി എത്തിയ നിരപരാധികളാണ്. നിറവും വസ്ത്രവും നോക്കി സംശയം തോന്നുന്നവരെ എല്ലാം ജനകൂട്ടം ആക്രമിച്ച് കീഴ്പ്പെടുത്തുന്ന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സംശയത്തിന്‍റെ പേരില്‍ ഈ നിരപരാധികള്‍ക്ക് നേരെ വടിയെടുക്കുന്നവര്‍ നമുക്ക് പ്രീയപ്പെട്ടവരും ജീവിക്കാനായി പല നാടുകളിലും കഷ്ടപെടുന്നുണ്ടെന്ന കാര്യം ഓര്‍ക്കുന്നത് നന്നാവും.
വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആശങ്കയുടേയോ ഭയത്തിന്‍റെയോ ആവശ്യമില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും കണ്ണൂരില്‍ ഒറീസ സ്വദേശിയായ യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടു. സംഭവത്തില്‍ അപലപിച്ച് നടന്‍ ഹരീഷ് കണാരനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്.

കറുത്ത സ്റ്റിക്കര്‍ പതിഞ്ഞത് ഇവരുടെ ജീവിതത്തില്‍

കറുത്ത സ്റ്റിക്കര്‍ പതിഞ്ഞത് ഇവരുടെ ജീവിതത്തില്‍

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നാടെങ്ങും കറുത്ത സ്റ്റിക്കറുകള്‍ വീടിന്‍റെ ഭിത്തികളിലും ജനലുകളില്‍ പതിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായതോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ തുടങ്ങിയത്. സ്റ്റിക്കറുകള്‍ക്ക് പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് വ്യാപകമായി പ്രചാരണം തുടങ്ങി.അതേസമയം കറുത്ത സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് ആരെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഞങ്ങള്‍ക്കും ജീവിക്കണം

ഞങ്ങള്‍ക്കും ജീവിക്കണം

ജീവിത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സ്വന്തം നാട്ടില്‍ നിന്ന് ഇവിടെ എത്തിയ അന്യദേശക്കാരാണ് ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ പെട്ട് വലഞ്ഞിരിക്കുന്നത്. പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ വരുന്ന തമിഴ്നാട് സ്വദേശികളെ പരിസരത്ത് എവിടേയെങ്കിലും കണ്ടാല്‍ അപ്പോള്‍ ആളുകള്‍ ചോദ്യം ചെയ്യലായി മര്‍ദ്ദനമായി. പേടി കൊണ്ടു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്ന് ഇവര്‍ പറയുന്നു. തല്ലുകൊള്ളേണ്ടെങ്കില്‍ നാട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതാവും നല്ലതെന്ന ഭീഷണിയാത്രേ ഈ ആള്‍ക്കൂട്ടങ്ങള്‍ മുഴക്കുന്നത്.

അന്യദേശക്കാരല്ല

അന്യദേശക്കാരല്ല

കുട്ടികളെ തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പിടിയിലായ 199 പ്രതികളില്‍ 188 പേര്‍ മലയാളികളാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്നതിന് പിന്നില്‍ അന്യസംസ്ഥാനക്കാരാണെന്ന വാദം തെറ്റാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ തടവ്

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ തടവ്

പല പേജുകളിലൂടെയും രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ ഉണ്ടായ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകള്‍ ചേര്‍ത്ത് കേരളത്തില്‍ നടന്നതെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതിനെതിരെ സര്‍ക്കാരും പോലീസും രംഗത്തെത്തി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റാമാണെന്ന് പോലീസ് വ്യക്തമാക്കി.

മാനന്തേരിയിലേത് കൊടുംക്രൂരത

മാനന്തേരിയിലേത് കൊടുംക്രൂരത

ഒറീസ സ്വദേശിയായ യുവാവിനെ കുട്ടികളെ പിടിത്തക്കാരെന്ന് ആരോപിച്ച് കണ്ണൂര്‍ മാനന്തേരിയില്‍ വെച്ച് ഒരു കൂട്ടം ജനങ്ങള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിഷയത്തില്‍ അപലപിച്ച് ഹരീഷ് കണാരന്‍

വിഷയത്തില്‍ അപലപിച്ച് ഹരീഷ് കണാരന്‍

ഒരു നിരപരാധിയെ പേപ്പട്ടിയെ പോലെ തല്ലുന്നതിന്‍റെ വീഡിയോ കണ്ടതിനാലാണ് ഇത്തരം ഒരു കുറിപ്പ് എഴുതുന്നതെന്ന് ഹരീഷ് കുറിച്ചു. പോസ്റ്റ് ഇങ്ങനെ- തല്ലി ചതച്ച ആള്‍ക്കൂട്ടം അയാളോട് ചില ചോദ്യങ്ങള്‍ ഹിന്ദിയില്‍ ചോദിക്കുന്നുണ്ട്. കുട്ടികളെ തട്ടികൊണ്ടു പോകാന്‍ വന്നയാളല്ലേ എന്ന് മുറി ഹിന്ദിയില്‍ ഒരാള്‍ ചോദിക്കുമ്പോള്‍ ഹിന്ദി അറിയാത്ത ഒറീസക്കാരന്‍ എനിക്ക് നാട്ടില്‍ ഒരു കുട്ടിയുണ്ടെന്നാണ് മറുപടി പറയുന്നത്.

വീഡിയോ വേദനിപ്പിച്ചു

വീഡിയോ വേദനിപ്പിച്ചു

കേരളത്തില്‍ നിന്നെത്ര എത്രകുട്ടികള്‍ എന്ന ചോദ്യത്തിന്ന് കേരളത്തില്‍ കുട്ടികളില്ലെന്നും പറയുന്നുണ്ട്.കുടുംബം പോറ്റാന്‍ നാടുവിടുന്ന, മലയാളികളുടെ എച്ചിലെടുക്കാന്‍ വിധിക്കപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളെ ഇങ്ങനെയൊക്കെ ആക്രമിക്കുമ്പോള്‍ പ്രവാസിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നമ്മളും മറ്റൊരു രാജ്യത്ത് അവിടെയുള്ളവരുടെ കണ്ണില്‍ കള്ളന്മാരും പിടിച്ചുപറിക്കാരുമായി ചിത്രീകരിക്കാതിരിക്കപ്പെടെട്ടേയെന്നും ഹരീഷ് കുറിച്ചു.

ഫേസ്ബുക്ക് പേജ്

ഹരീഷ് കണാരന്‍റെ ഫേസ്ബുക്ക് പേജിന്‍റെ പൂര്‍ണരൂപം

English summary
hareesh kanaranans fb post agiant child abducting fake news

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്