കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്തുനിന്നുള്ള 6തീവണ്ടികള്‍ റദ്ദാക്കി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞദിവസം രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് റെയ്ല്‍വെ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ ട്രെയ്ല്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് യാത്ര പുറപ്പെടേണ്ട ആറു തീവണ്ടികള്‍ റദ്ദാക്കി.

വേണാട്, പരശുറാം എക്‌സ്പ്രസ്, ജനശതാബ്ദി, നാഗര്‍കോവില-കൊച്ചുവേളി, കൊല്ലം തിരവനന്തപുരം പാസഞ്ചറുകള്‍ എന്നിങ്ങനെ ആറ് തീവണ്ടികളാണ് റദ്ദാക്കിയത്. നാഗര്‍ക്കോവിലേക്കുള്ള ഗതാഗതം വൈകും. കേരള എക്‌സ്പ്രസ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചു വേളിയില്‍ നിന്ന് പുറപ്പെടും.

landslip-railway-track

വലിയശാലയിലും കൊച്ചുവവേളിയിലും മണ്ണിടിഞ്ഞു വീണു. പല തീവണ്ടികളും കൊച്ചുവേളിയിലും കഴക്കൂട്ടത്തിലും യാത്ര അവസാനിപ്പിക്കുകയാണ്. മിക്കയിടത്തും റെയ്ല്‍വെ ട്രാക്കില്‍ വെള്ളം കയറിയിട്ടുമണ്ട്.

പുലര്‍ച്ചെ 4.30ഓടെയാണ് ട്രാക്കില്‍ മണ്ണിടിഞ്ഞു വീണത്. പലയിടത്തും മണ്ണ് മാറ്റനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെങ്കിലും കൊച്ചുവേളിയടക്കമുള്ള സ്ഥലങ്ങളില്‍ ഇനിയും ആരംഭിച്ചിട്ടില്ല. മണ്ണ് പൂര്‍ണമായി മാറ്റിയതിന് ശേഷം മാത്രമെ ഇനി ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ.

English summary
Thiruvanathapuram: six trains are cancelled due to heavy rain and landslip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X