• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വെറുതെ തിന്ന് ഇരുന്നോ.. ഷോക്കേസില്‍ വയ്ക്കാം'; കുത്തുവാക്കിന് നേട്ടങ്ങളാല്‍ മറുപടി നല്‍കി പാത്തു

Google Oneindia Malayalam News

പ്രതിസന്ധികളോട് പടപൊരുതി നേട്ടങ്ങള്‍ കരസ്ഥമാക്കി ഏവര്‍ക്കും മാതൃകയാവുകയാണ് പാത്തു. ജീവിതത്തില്‍ കേള്‍ക്കേണ്ടി വന്ന കുത്തുവാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം കഠിനാധ്വാനം കൊണ്ട് വെട്ടിപ്പിടിച്ച നേട്ടങ്ങള്‍ക്കൊണ്ടാണ് മോഡല്‍ പാത്തു മറുപടി നല്‍കുന്നത്. ഒരൊറ്റ കാലും പത്തു കിലോ ഭാരമുള്ള മറ്റൊരു കൃത്രിമക്കാലും വെച്ചാണ് പാത്തു ഏഷ്യാ ഫാഷൻ ഫെസ്റ്റ് ബെസ്റ്റ് ഇന്‍സ്പയറിംഗ് മോഡൽ അവാർഡ് വേദിയിലേക്ക് നടന്ന് കയറിയത്. ജന്മനാ തന്നെ തന്നെ കാലിന് വളര്‍ച്ചയുണ്ടായിരുന്നില്ല.

പ്ലസ് ടു വരെ മറ്റൊരു കൃത്രിമ കാലായിരുന്നു ഉപയോഗിച്ചത്. അസഹീനയമായ വേദനയായിരുന്നു അതുപയോഗിക്കുമ്പോള്‍. അതിനാല്‍ തന്നെ പഠനത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നില്ല. അതോടെ കാല് മുറിച്ചുമാറ്റി മറ്റൊരു കാല് വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം കുടുംബം എന്റെ തീരുമാനത്തെ അംഗീകരിക്കാന‍ന്‍ തയ്യാറായില്ലെന്നും മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പാത്തു വ്യക്തമാക്കുന്നു.

ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍: യുപിയില്‍ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍: യുപിയില്‍ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്

തന്റെ ഉമ്മയും ഉമ്മായുടെ അനിയത്തിയും എല്ലാ സഹായവുമായി കുടെ നിന്നു

തന്റെ ഉമ്മയും ഉമ്മായുടെ അനിയത്തിയും എല്ലാ സഹായവുമായി കുടെ നിന്നു. ആദ്യമൊക്കെ ഞാനും വലിയ ധൈര്യത്തിലായിരുന്നു. എന്നാല്‍ കാര്യത്തോട് അടുത്തപ്പോള്‍ ധൈര്യം ചോര്‍ന്നു പോയി. പ്ലസ് ടു പരീക്ഷയുടെ ഫലം പുറത്ത് വരാനിരിക്കുന്ന സമയമായിരുന്നു അത്. അന്നത്തെ ഭയം മൊത്തം കാലിന്റെ സര്‍ജറിയുടെ കാര്യമോര്‍ത്തായിരുന്നു. ഒന്ന് കരയാന്‍ പോലും ആവുമായിരുന്നില്ല. ഞാന്‍ കരഞ്ഞാല്‍ ഉപ്പായും ഉമ്മയും ഇത്തയുമെല്ലാം കരയും. അവര്‍ക്കൊന്നും ഒട്ടും ധൈര്യമുണ്ടായിരുന്നില്ലെന്നും പാത്തു പറയുന്നു.

അവസാനം സര്‍ജറിക്ക് മുന്‍പ് ഡ്രസ് മാറാന്‍ പോയപ്പോഴാണ് ഞാന‍് കരഞ്ഞ്

അവസാനം സര്‍ജറിക്ക് മുന്‍പ് ഡ്രസ് മാറാന്‍ പോയപ്പോഴാണ് ഞാന‍് കരഞ്ഞ് തീര്‍ത്തത്. അന്ന് ഇത്ത ഒരുപാട് ആശ്വസിപ്പിച്ചു. അവിടെയുള്ള ഒരു ഡോക്ടറെ ഞാന്‍ ഒരിക്കലും മറക്കില്ല. അവര്‍ ഒരുപാട് ആശ്വസിപ്പിച്ചു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഡാന്‍സ് ചെയ്യാനായി ആദ്യമായി സ്റ്റേജില്‍ കയറുന്നത്. അന്ന് കൃത്രിമക്കാലൊന്നും ഉണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ നിന്നായിരുന്നു ഡാന്‍സ്. വലിയ പ്രോല്‍സാഹനമായിരുന്നു അന്ന് ലഭിച്ചത്. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം.

അന്‍ഷാദിക്കയാണ് ഗുരുനാഥന്‍

അന്‍ഷാദിക്കയാണ് ഗുരുനാഥന്‍. ആദ്യമായി എന്നെ ഡാൻസ് പഠിപ്പിക്കുന്നത് അദ്ദേഹമാണ്. ഓൺ റാംപിൽ നടന്ന് വന്ന് കളിക്കാനും വേക്കിനിടയില്‍ നിന്ന് കറങ്ങാന്‍ പഠിപ്പിച്ചതുമെല്ലാം ഇക്കയാണ്. മറ്റു മോഡലുകളെ പോലെ തന്നെയാണ് ഇക്ക എന്നെ റാംപിൽ ഇറക്കിയിരുന്നത്. ഇന്ന് ഞാൻ കമ്പനിയിലെ ഷോ സ്റ്റോപ്പറാണ്. പ്രശസ്ത മോഡലിംഗ് കമ്പനിയായ എമിറേറ്റ്സിന്റെ സി ഇ ഒ കൂടിയാണ് ഗുരുനാഥനായ അന്‍ഷാദ്.

സിനിമയില്‍ സൈക്കോ കഥാപാത്രങ്ങള്‍ ചെയ്യാനും ഒരുപാട്

സിനിമയില്‍ സൈക്കോ കഥാപാത്രങ്ങള്‍ ചെയ്യാനും ഒരുപാട് ഇഷ്ടമാണെന്ന് പാത്തു പറയുന്നു. അത്തരം സിനിമകളാണ് ധാരാളം കാണാറുള്ളത്. ആരുടെ കൂടെ അഭിനയിക്കണം എന്ന് ചോദിച്ചാൽ, ഒരൊറ്റ ഉത്തരമേയുള്ളൂ, ദുൽഖർ സൽമാൻ. അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ വളരെ ഹാപ്പിയായിരിക്കും. ആദ്യം മമ്മൂക്ക ഫാനായിരുന്നു. പിന്നീടാണ് ദുല്‍ഖര്‍ ഫാനായത്. ആക്ഷനാണെങ്കിലും അഭിനയമാണെങ്കിലും ലുക്കാണെങ്കിലും ദുൽഖറിക്കയെയാണ് ഇഷ്ടം.

ജീവിതത്തില്‍ ഒരുപാട് കുത്തുവാക്കുകള്‍

ജീവിതത്തില്‍ ഒരുപാട് കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെ ഒരു അഭിമുഖത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന‍് ഇഷ്മാണെന്ന് പറഞ്ഞപ്പോള്‍ എന്റെ എന്റെ കസിൻസ് തന്നെ എന്നെ ഒരുപാട് കളിയാക്കിയിരുന്നു. ദുല്‍ഖര്‍ എന്നെ കാണുമ്പോള്‍ പേടിച്ചോടും എന്നായിരുന്നു അവര്‍ പറഞ്ഞത്. അന്ന് അത് എന്നെ വല്ലാതെ വിഷമിപ്പിച്ചെങ്കിലും ചിരിച്ചുകൊണ്ടായിരുന്നു ഞാന്‍ എല്ലാത്തിനും മറുപടി നല്‍കിയിരുന്നത്.

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
  ഇത്തയാണ് ഏറ്റവും വലിയ സപ്പോട്ട്

  ഇത്തയാണ് ഏറ്റവും വലിയ സപ്പോട്ട്. ആറാം ക്ലാസ് വരെ എന്നെ എടുത്തു കൊണ്ട് നടന്നത് ഉമ്മയാണ്. എന്റെ ലോകം തന്നെ എന്റെ ഉമ്മയാണ്. കുടെ ഉമ്മയുടെ അനിയത്തിയും എന്റെ ഗുരുനാഥനും എനിക്ക് നൽകുന്നത് വലിയ ഊര്‍ജമാണ്. അങ്ങനെ കൂടെ നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. അതുപോലെ തന്നെ വിഷമിപ്പിച്ചവരും ഏറെയാണ്. ഇവളെ ആര് കെട്ടും, ഇവൾക്ക് ഒരു വീൽ ചെയർ വാങ്ങിച്ചു കൊടുക്ക്, നിന്നെ കൊണ്ടൊന്നിനും പറ്റില്ല. വെറുതെ ഇരുന്നോ...വെറുതെ ഇരുന്ന് ഭക്ഷണം കഴിച്ചോ എന്നെല്ലായിരുന്നു എന്റെ ഒരു ആന്റി മുഖത്ത് നോക്കി പറഞ്ഞിരുന്നത്. എനിക്കൊരിക്കലും ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. എന്നാണ് എനിക്ക് അവരോട് പറയാനുള്ളത് 10 കിലോ ഭാരമുള്ള ഈ കാല് പൊക്കാം എന്നുണ്ടെങ്കിൽ ഒരു കുഞ്ഞിനെ താങ്ങാനുള്ള കഴിവും ശേഷിയും എനിക്കുണ്ട് എന്ന് മാത്രമാണെന്നും പാത്തു പറഞ്ഞ് അവസാനിപ്പിക്കുന്നു

  English summary
  Model pathu responds to ridicule and criticism in life with achievements
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X