കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍സാര്‍ ഉള്‍ ഖലീഫയില്‍ 30 പേര്‍... രഹസ്യമാക്കിയപ്പോള്‍ പണിപാളി; എന്‍ഐഎ കളിച്ചത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ ഐസിസിന് വേരുകള്‍ ഉണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പലരും ഐസിസില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതില്‍ ഒരാളെ കുറിച്ച് പോലും പിന്നീട് ഒരു വിവരവും ലഭിച്ചില്ല.

കേരളത്തിലെ ഐസിസ്: പിടിയിലായ ഒന്നാമന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍? തേജസ് പത്രവുമായി എന്തുബന്ധം

എന്‍ഐഎ നിരീക്ഷണം മാസങ്ങളോളം; ഐസിസ് ബന്ധത്തിന്റെ കഥകേട്ട് അമ്പരന്ന് കുറ്റ്യാടിക്കാര്‍

അന്‍സാര്‍ ഉള്‍ ഖലീഫ... കേരളത്തിലെ ഐസിസ്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

21 പേര്‍ കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാന്‍ നാട് വിട്ടുപോയിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ തോറാ ബോറ മലനിരകളിലാണെന്നാണ് വിവരം.

പക്ഷേ ഇത്തവണ അന്വേഷണ കൃത്യവും കാര്യക്ഷമവും ആയിരുന്നു. ഭീകരബന്ധമുള്ളവരിലേക്ക് നുഴഞ്ഞ് കയറിയാണ് എന്‍ഐഎ എല്ലാം കണ്ടെത്തിയത്. എല്ലാം രഹസ്യമാക്കാന്‍ അവര്‍ കണ്ടെത്തിയ വഴി തന്നെ അവര്‍ക്ക് ചതിക്കുഴിയായി... എന്‍ഐഎയുടെ വഴി ഇതായിരുന്നു.

കേരളത്തില്‍

കേരളത്തില്‍

കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ടെന്ന ചോദ്യത്തേക്കാള്‍ ദുര്‍ഘടം പിടിച്ചതാണ് കേരളത്തില്‍ എത്ര ഐസിസ് അനുകൂലികള്‍ ഉണ്ട് എന്നത്. എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ അന്‍സാര്‍ ഉള്‍ ഖിലാഫയില്‍ 30 അംഗങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്.

ടെലഗ്രാം

ടെലഗ്രാം

ടെലഗ്രാം മെസ്സഞ്ചര്‍ എന്ന മെസേജിങ് സംവിധനമാണ് കാര്യങ്ങള്‍ രഹസ്യമാക്കി വക്കാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ ഉപയോഗിച്ചിരുന്നത്. ഏറെ നാളുകളായി അന്താരാഷ്ട്ര തലത്തില്‍ തന്നെ തീവ്രവാദ ഗ്രൂപ്പുകള്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

രാജ്യദ്രോഹികള്‍

രാജ്യദ്രോഹികള്‍

തങ്ങളും രാജ്യദ്രോഹികളും ഐസിസ് അനുകൂലികളും ആണെന്ന് യഥാര്‍ത്ഥ തീവ്രവാദികളെ ബോധ്യപ്പെടുത്തുകയാണ് എന്‍ഐഎയിലെ അംഗങ്ങള്‍ ചെയ്തത്. അവര്‍ ഇതിനായി വ്യാജ ഫേസ്ബുക്ക് ഐഡികള്‍ സൃഷ്ടിച്ചു.

എല്ലാം വിശ്വസിച്ചു

എല്ലാം വിശ്വസിച്ചു

എന്‍ഐഎ ഉദ്യോഗസ്ഥരുടെ വ്യാജ ഐഡികള്‍ കേരളത്തിലെ ഐസിസുകാര്‍ ശരിക്കും വിശ്വസിച്ചു. ഇതോടെ രഹസ്യ ചര്‍ച്ചകള്‍ക്കായുള്ള ടെലഗ്രാം ഗ്രൂപ്പിലും അംഗമാക്കി.

നേരിട്ട് അറിയില്ല

നേരിട്ട് അറിയില്ല

എല്ലാം രഹസ്യമായാണ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവരില്‍ പലരും നേരിട്ട് കണ്ടിട്ട് പോലും ഇല്ല. ഇത് എന്‍ഐഎ സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പത്തിലാക്കി.

 12 പേര്‍

12 പേര്‍

കേരളത്തിലെ 30 അംഗ അന്‍സാര്‍ ഉള്‍ ഖലീഫയില്‍ 12 പേരാണ് പ്രധാനികള്‍. ഇവരില്‍ ചിലര്‍ വിദേശത്താണ് ഇപ്പോഴുള്ളത്. ഇവരെ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

നീസ് മോഡല്‍

നീസ് മോഡല്‍

കൊച്ചിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ പൊതുയോഗത്തിലേക്ക് നീസ് ഭീകരാക്രമണ മാതൃകയില്‍ വാഹനം ഇടിച്ച് കയറ്റാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന കാര്യം മനസ്സിലായതോടെ അന്വേഷണ സംഘം അത് തടഞ്ഞു. ഇതോടെ സംശയവും ഉണര്‍ന്നു.

ആരാണ് ഒറ്റുകാരന്‍

ആരാണ് ഒറ്റുകാരന്‍

ടെലഗ്രാം ഗ്രൂപ്പിലെ ചര്‍ച്ചാ വിവരങ്ങള്‍ പുറത്ത് പോയതായി ഇതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് ഗ്രൂപ്പ് മരവിപ്പിച്ചു. ആരാണ് ഒറ്റുകാരന്‍ എന്ന അന്വേഷണമാണ് പിന്നീട് നടന്നത്. അത് പാളിപ്പോയെന്ന് മാത്രമല്ല, പ്രമുഖര്‍ കുടുങ്ങുകയും ചെയ്തു.

ഒറ്റുകാരനെ കണ്ടെത്താന്‍

ഒറ്റുകാരനെ കണ്ടെത്താന്‍

ഗ്രൂപ്പിലെ ഒറ്റുകാരനെ കണ്ടെത്താനും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും ആയിരുന്നു സംഘം കനകമലയില്‍ യോഗം ചേര്‍ന്നത്. എന്നാല്‍ ഈ വിവരവും എന്‍ഐഎ സംഘം മണത്തറിയുകയായിരുന്നു

മൊബൈല്‍ ടവര്‍

മൊബൈല്‍ ടവര്‍

യോഗത്തിന്റെ വിവരം എന്‍ഐഎയ്ക്ക് കിട്ടിയിരുന്നു. അത് അന്വേഷിച്ച് അവര്‍ കൊയിലാണ്ടി വരെയെത്തി. അപ്പോഴാണ് അഞ്ച് പേരുടെ നമ്പറുകള്‍ ഒരേ മൊബൈല്‍ ടവറിന് കീഴില്‍ വന്നത്. അതോടെ കനകയിലെത്തി രക്ഷപ്പെടാന്‍ അവസരം നല്‍കാതെ പിടികൂടി.

English summary
How NIA trapped Ansar ul Khaleefa? The NIA officials played as ISIS sympathisers and infilltered to their group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X