കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക് മൗലിക അവകാശമല്ല; ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസം ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ജസ്റ്റിസ് ജെബി കോശി. പണിമുടക്കാന്‍ അവകാശമുള്ളതുപോലെ തന്നെ ജോലി ചെയ്യാനും അവകാശമുണ്ടെന്നും ജെബി കോശി പറഞ്ഞു.

പണിമുടക്കില്‍ പങ്കെടുക്കാതെ ജോലി ചെയ്യാനെത്തുന്നവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഇച്ഛാശക്തി ഭരിക്കുന്ന സര്‍ക്കാരുകള്‍ കാണിക്കണം. ആര്‍ക്കുവേണമെങ്കിലും പണിമുടക്കാമെന്നത് നിയമപരമായ അവകാശമാണെന്നും എന്നാല്‍ മൗലികാവകാശമായി കാണരുതെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജോലി ചെയ്യാനുള്ള അവകാശം ഭരണഘടനാപരമായി സിദ്ധിച്ചതാണ് ജെബി കോശി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

JB Koshy

പണിമുടക്കാന്‍ താല്‍പ്പര്യമില്ലാത്തവരുടെ ജോലി തടസപ്പെടുത്താന്‍ പാടില്ലെന്നും അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ദിവസവേതനക്കാര്‍, പ്രബേഷന്‍ പീരിഡിലുള്ളവര്‍ എന്നിവര്‍ക്ക് പണിമുടക്കില്‍ പങ്കെടുക്കുന്നത് ജോലിയെത്തന്നെ ബാധിക്കും. അതിനാന്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം.

Read Also: ഞാനും നിലവിളക്ക് കത്തിക്കും, പണിമുടക്ക് മൗലിക അവകാശമാണെന്ന് മന്ത്രി ജി സുധാകരന്‍

കടകള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുദിക്കണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാവാത്തതിനാലാണ് കേരളത്തില്‍ പണിമുടക്കും ഹര്‍ത്താലും വര്‍ധിക്കുന്നത്. ഹൈക്കോടതി ഉത്തരവുകളിറക്കുന്നുണ്ടെങ്കിലും ഭരിക്കുന്ന സര്‍ക്കാരാണ് ഇത് നടപ്പാക്കേണ്ടത്. അല്ലാതെ ജഡ്ജിക്ക് വന്ന് ഉത്തരവ് പ്രാവര്‍ത്തികമാക്കാനാവില്ല.

പല ഹര്‍ത്താലുകളും വിജയിക്കുന്നത് ജനങ്ങള്‍ക്ക് അന്നേദിവസം യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുള്ളതിനാലാണ്. ചെറിയ പാര്‍ട്ടികള്‍ നടത്തുന്ന പ്രകടനത്തിന്റെ പേരില്‍ പൊലീസ് അനാവശ്യമായി ഗതാഗതതടസമുണ്ടാക്കുന്നത് പതിവാണ്. ഹര്‍ത്താലുകളില്‍ അക്രമം അഴിച്ചുവിടുന്നത് പലപ്പോഴും സാമൂഹിക വിരുദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതികളിലെത്തി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു ജുഡീഷ്യറി യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. കോടതികളിലെ മീഡിയാ റൂം സംബന്ധിച്ചാണ് തര്‍ക്കമുള്ളത്. അത് കമ്മിറ്റി പരിശോധിച്ചുവരികയാണ്. അതിനാല്‍, ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന സമയത്താണ് പുതിയ കെട്ടിടത്തില്‍ മീഡിയാ റൂം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഗ്രൂപ്പ് നേതാക്കള്‍ പ്രസാദിക്കണം, അല്ലാത്തവര്‍ വന്ധ്യംകരിക്കപ്പെടും; നേതൃത്വത്തിനെതിരെ വിടി ബല്‍റാം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Human Right commission Justice JB Koshi against National Strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X