മുരുകന്റെ മരണം... ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ കളി മാറും, സര്‍ക്കാരിന് നോട്ടീസ്

  • Posted By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചികില്‍സ ലഭിക്കാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരമെന്ന് സര്‍ക്കാരിനു നോട്ടീസ്. മെഡിക്കല്‍ കോളേജ് അധ്യാപകസംഘടനയാണ് സമരം ചെയ്യുമെന്ന് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് നടത്തവെയാണ് അധ്യാപകസംഘടന പ്രതിഷേധവുമായി രംഗത്തുവന്നത്. അറസ്റ്റിനു സാധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

1

കേസില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ പണിമുടക്ക് നടത്തുമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെയാണ് അധ്യാപക സംഘടനയും രംഗത്തുവന്നത്. കൊല്ലത്ത് വച്ചാണ് ഡോക്ടര്‍മാരെ കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.

2

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് വൈകുന്നത്. എന്നാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി നേരത്തേ നല്‍കിയ റിപ്പോര്‍ട്ട് വിദഗ്ധ സമിതി റിപ്പോര്‍ട്ടായി പരിഗണിച്ച് അറസ്റ്റ് ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്.
മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും വീഴ്ച സംഭവിച്ചതായാണ് ആരോഗ്യ വകുപ്പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Murugan's death: Will start strike if doctors arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്