പെന്‍ഷന്‍പ്രായത്തില്‍ വര്‍ധന: യുവഡോക്റ്റര്‍മാര്‍ പണിമുടക്കി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ആരോഗ്യ മേഖലയിലെ അശാസ്ത്രീയമായ പെൻഷൻ പ്രായ വർദ്ധനവിന് എതിരെ മെഡിക്കൽ മെഡിക്കല്‍ കേരള മെഡിക്കോസ് ജോയിൻറ് ആക്ഷൻ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധവും 24 മണിക്കൂർ സൂചനാ പണിമുടക്കും നടത്തി. സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ചർച്ചകളോ അനുഭാവപൂർണമായ തീരുമാനങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നത് എന്ന് അസോസിയേഷന്‍ അറിയിച്ചു. പഠിപ്പ് മുടക്കിക്കൊണ്ട് MBBS വിദ്യാർത്ഥികളും ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് ജൂനിയർ സീനിയർ റെസിഡന്റ് ഡോക്ടര്‍മാരുമടങ്ങുന്ന പിജി വിദ്യാർഥികളും ഹൗസ് സർജൻസും BDS MDS അടങ്ങുന്ന ഡെന്റൽ ഡോക്ടർമാരും സമരത്തിൽ പങ്കെടുത്തു.

കെവിനെ മാഞ്ചസ്റ്റര്‍ സിറ്റി വിട്ടു കൊടുക്കില്ല, അതിന് വേണ്ടി ചെയ്തത് ഇതാണ്‌

കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം നൂറിലേറെ ഡോക്ടർമാരാണ് സമരത്തിൽ അണിചേർന്നത്. രാവിലെ 9.30ന് തുടങ്ങിയ പ്രതിഷേധറാലിക്ക് ശേഷം KMJAC -യെ പ്രതിനിധീകരിച്ച് ഡോ.രാജീവ്, ഡോ. ആനന്ദ് കൃഷ്ണൻ, PG അസോസിയേഷൻ പ്രസിഡന്റ് ഡോ. റിസ്വാൻ, ഹൗസ് സർജൻസ് അസോസിയേഷൻ സെക്രട്ടറി ഡോ. ഗോകുൽനാഥ് എന്നിവർ സംസാരിച്ചു.

medicalcollege

പെൻഷൻപ്രായ വർധനവ് പിൻവലിക്കുക, മെഡിക്കൽ കോളേജുകളിലെ അംഗീകാരം നഷ്ടപ്പെടുന്നത് തടയാൻ അടിയന്തരമായി ഒഴിഞ്ഞു കിടക്കുന്ന എന്ററി കേഡർ തസ്തികകളിലേക്ക് നിയമനം നടത്തുക,കാലാ കാലങ്ങളായി വാഗ്ദാനം ചെയ്യപ്പെടുന്ന ഹെൽത്ത് സർവീസിലെയും മെഡിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലെയും പുതിയ തസ്തികകൾ വർധിച്ചുവരുന്ന യുവഡോക്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി സൃഷ്ടിക്കുക, കാലതാമസം നേരിടുന്ന നിലവിലെ PSC റാങ്ക്ലിസ്റ്റിലെ നിയമനങ്ങൾ എത്രയുംപെട്ടെന്ന് നടത്തി രോഗികളുടെയും ഡോക്ടർമാരുടെയും ആവശ്യങ്ങൾ നടപ്പിലാക്കുക , ബോണ്ടുവിഷയത്തിൽ വാഗ്ദാനം ചെയ്തതുപോല യുവഡോക്ടർമാർക് ന്യായമായ തീരുമാനം എടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.


എമേർജൻസി സർവീസുകളായ അത്യാഹിതവിഭാഗം, ഐ സിയൂകൾ, ലേബർ റൂം,എമേർജൻസി തീയേറ്ററുകൾ എന്നിവയെ ഒഴിവാക്കിയിരുന്നു. സർക്കാരിന്റെ ഭാഗത്ത്‌ നിന്നു അനുകൂല നിലപാടുകളോ ചർച്ചകളോ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
increase in pension age-doctors strike

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്