കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐഎ നിരീക്ഷണം മാസങ്ങളോളം; ഐസിസ് ബന്ധത്തിന്റെ കഥകേട്ട് അമ്പരന്ന് കുറ്റ്യാടിക്കാര്‍

  • By ഷാ ആലം
Google Oneindia Malayalam News

കുറ്റ്യാടി: എന്നും കാണുന്ന ചില ചെറുപ്പക്കാരെ എന്‍ഐഎ പിടികൂടിയെന്ന വാര്‍ത്ത കേട്ട് അമ്പരപ്പോടെ കുറ്റ്യാടി. ഐസിസ് ബന്ധത്തിന്റെയും ഗൂഢാലോചനയുടെയും കഥകള്‍ കേട്ട് നാട്ടുകാര്‍ മൂക്കത്ത് വിരല്‍വയ്ക്കുന്നു, ഇതൊക്കെ ശരിയായിരുന്നോ എന്ന്.

അന്‍സാര്‍ ഉള്‍ ഖലീഫ... കേരളത്തിലെ ഐസിസ്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

കേരളം വീണ്ടും ഐസിസ് ഭീതിയില്‍... ഭീകരാക്രമണത്തിന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുന്നു

കുറ്റ്യാടി ടൗണില്‍ തന്നെയുള്ള നങ്ങീലന്‍കണ്ടിയില്‍ ജാസിം, റംഷാദ് എന്നിവരെയാണ് ഞായറാഴ്ച വൈകിട്ടോടെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. പാനൂര്‍ കനകമലയില്‍ നടന്ന റെയ്ഡിനു പിന്നാലെയാണ് എന്‍ഐഎ സംഘം കുറ്റ്യാടിയിലെത്തിയത്.

ജാസിം കനകമലയില്‍വച്ചുതന്നെ പിടിയിലായിരുന്നു. തുടര്‍ന്ന് സംഘം കുറ്റ്യാടിയിലേയ്ക്കു നീങ്ങി. കുറ്റ്യാടി ടൗണില്‍നിന്നുതന്നെ റംഷാദിനെ കിട്ടി. സുഹൃത്തിനെ വിട്ടയക്കുകയും ചെയ്തു. ഇവിടെനിന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് എന്‍ഐഎ സംഘം ഊരത്ത് റോഡിലുള്ള റംഷാദിന്റെ നങ്ങീലന്‍കണ്ടിയില്‍ എന്ന വീട്ടിലെത്തി. അവിടെനിന്ന് ലാപ്‌ടോപും പുസ്തകങ്ങളും ഡയറിയും എടുത്തു.

കുറ്റ്യാടി

കുറ്റ്യാടി

ജാസിം, റംഷാദ് എന്നിവര്‍ ഐസിസ് ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റിലായി എന്ന വിവരം അറിഞ്ഞപ്പോള്‍ കുറ്റ്യാടിക്കാര്‍ ശരിക്കും ഞെട്ടിത്തരിച്ചു. ഇവരെ സംബന്ധിച്ച് നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം സംശയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

എന്‍ഐഎ എത്തിയപ്പോള്‍

എന്‍ഐഎ എത്തിയപ്പോള്‍

ഒട്ടനവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് എന്‍ഐഎ സംഘമെത്തിയത്. ഇത്രയും വലിയ വാഹനവ്യൂഹനവും പൊലീസ് പടയും കണ്ട് നാട്ടുകാര്‍ ആദ്യം അമ്പരന്നു. പിന്നീട് എന്‍ഐഎ സംഘമാണെന്നും അയല്‍വാസിയെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അറിയിച്ചതോടെ ആളുകള്‍ഞെട്ടിത്തരിച്ചു.

ആദ്യം ജാസിം

ആദ്യം ജാസിം

പാനൂരിനടുത്തുള്ള കനകമലയില്‍ നടത്തിയ റെയ്ഡില്‍ തന്നെ ജാസിം അറസ്റ്റിലായിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടിയില്‍ എത്തി റംഷാദിനേയും എന്‍ഐഎ അറസ്റ്റ് ചെയ്തത്.

പോലീസ് സ്റ്റേഷന്‍

പോലീസ് സ്റ്റേഷന്‍

റംഷാദിന്റെ വീട് എന്‍ഐഎ സംഘം മണിക്കൂറുകളോളം പരിശോധിച്ചു. അതിന് ശേഷം റംഷാദിനെ കാണണമെങ്കില്‍ കുറ്റ്യാടി സ്‌റ്റേഷനില്‍ വരാന്‍ എന്‍ഐഎ അറിയിച്ചു. ഇതനുസരിച്ച് അയല്‍വാസികള്‍ സ്‌റ്റേഷനിലെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മുഖംമറച്ച് റംഷാദിനെയുമായി എന്‍ഐഎ സംഘം നീങ്ങി.

മാതാവ് ബോധരഹിതയായി

മാതാവ് ബോധരഹിതയായി

എന്നും കാണുന്ന ഒരു ചെറുപ്പക്കാരെ ഇത്തരത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കണ്ട് അയല്‍വാസികള്‍ സ്തബ്ധരായി. റംഷാദിന്റെ മാതാവ് മോഹാലസ്യപ്പെട്ടു വീണു.

 ആരും അറിഞ്ഞില്ല

ആരും അറിഞ്ഞില്ല

റംഷാദിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോഴും ജാസിം അറസ്റ്റിലാണെന്ന വിവരം നാട്ടുകാരോ മറ്റ് വീട്ടുകാരോ അറിഞ്ഞിരുന്നില്ല. റംഷാദിന്റെ വീട്ടുകാര്‍ നാട്ടുകാരുടെ പ്രതിഷേധങ്ങളും അനിഷ്ടസംഭവങ്ങളും ഭയന്ന് ജാസിമിന്റെ വീട്ടിലേയ്ക്ക് മാറിയിരുന്നു.

 ബന്ധുക്കള്‍

ബന്ധുക്കള്‍

ജാസിമിന്റെ പിതൃസഹോദരന്റെ മകനാണ് റംഷാദ്. കോയമ്പത്തൂരില്‍നിന്ന് ബികോം നേടിയശേഷം നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്യുന്നു. ജാസിം കുസാറ്റിലെ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്നു. എന്നാല്‍ ചില പരീക്ഷകളില്‍ പരീജയപ്പെട്ടതിനെ തുടര്‍ന്ന് പരിശീലനത്തിനായ ബെംഗളൂരുവിവില്‍ കോച്ചിങ്ങിന് പോവുകയായിരുന്നു.

നാട്ടിലെത്തിയത്

നാട്ടിലെത്തിയത്

ശനിയാഴ്ച രാവിലെയാണ് ജാസിം ബംഗളുരുവില്‍നിന്ന് കുറ്റ്യാടിയിലെത്തിയത്. മേപ്പയ്യൂരില്‍ ഒരു വിവാഹത്തിനു പോകുന്നു എന്നു പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയത്.

കായിക താരങ്ങള്‍

കായിക താരങ്ങള്‍

ജാസിം മികച്ച ഫുട്‌ബോള്‍ കളിക്കാരനും റംഷാദ് ബാഡ്മിന്റണ്‍ കളിക്കാരനും ആണ്. മതകാര്യങ്ങളില്‍ കടുത്ത നിഷ്ടയുള്ളവരാണ് ഇരുവരും. ഐസിസുമായി ബന്ധപ്പെട്ട് കുറെപ്പേര്‍ നിരീക്ഷണത്തിലാണെന്ന് കുറെ നാളുകളായി നാട്ടുകാര്‍ക്ക് അറിയാം. എന്നാല്‍, എന്‍ഐഎ സംഘമെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതോടെ അമ്പരന്നു നില്‍ക്കുകയാണ് അയല്‍വാസികളും സുഹൃത്തുക്കളും നാട്ടുകാരും.

English summary
ISIS relation: 2 among the arrested youths from Kuttiyadi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X