ജപ്പാൻ പദ്ധതി; ജല വിതരണക്കുഴൽ പൊട്ടി ദേശീയപാത തകര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കുന്നമംഗലത്ത് ദേശീയപാതയിൽ വിവിധ ഭാഗങ്ങളിൽ ജല വിതരണ പൈപ്പുകൾ പൊട്ടുന്നത് റോഡിൽ വലിയ കുഴികൾ രൂപപ്പെടുന്നതിനും റോഡ് തകർച്ചക്കും കാരണമാകുന്നു.

അമ്മയെ മുസ്ലീമാക്കാൻ ഹാദിയ ശ്രമിച്ചു, അവർ ബ്രെയിൻവാഷ് നടത്തി! വെളിപ്പെടുത്തലുമായി അശോകനും ഭാര്യയും

കാരന്തൂർ മദ്രസക്ക് സമീപം രണ്ടാഴ്ചയിലേറെയായി പൊട്ടിയൊലിക്കുന്ന ജല വിതരണക്കുഴൽ റോഡിൽ സമീപത്ത് കുഴി രൂപപ്പെടുന്നതിനും വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്.

kunnamangalam

ആദ്യം ചെറിയ ജല ചോർച്ച മാത്രമുണ്ടായിരുന്ന ഭാഗത്ത് ചോർച്ച അടയ്ക്കാത്തതിനെ തുടർന്ന് റോഡ് തകരുകയയിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ജപ്പാൻ പദ്ധതിയുടെ കുഴലിലൂടെ ജലം ഒഴുക്കി പരിശോധന നടത്തുന്നതിനിടെ ദേശീയ പാതയിൽ വിവിധ ഭാഗങ്ങളിൽ ചോർച്ചയുണ്ടായി റോഡ് തകർന്നിട്ടുണ്ട്.

ചോർച്ച അടയ്ക്കുന്നതിന് കുഴിയെടുത്ത ഭാഗങ്ങളിൽ ശരിയായി കുഴിയടയ്ക്കാത്തതും അപകട മുന്നറിയിപ്പ് ഇല്ലാത്തതും മൂലം ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഈസ്റ്റ് മൂഴിക്കൽ, മൂഴിക്കൽ സ്കൂളിന് സമീപം, എൻജിഒ ക്വാർട്ടേഴ്സ് സ്കൂൾ പരിസരം എന്നിവിടങ്ങളിൽ ജല അതോറിറ്റിയുടെ വിതരണ പൈപ്പുകൾ പൊട്ടിയതു മൂലം കുഴിയെടുത്ത ഭാഗങ്ങളിൽ ശരിയായി കുഴി നികത്താത്തത് റോഡിൽ അപകട സാധ്യതക്കിടയാക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Japan project; water supply pipe broken and national highway destructed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്