ജിഷ്ണു കേസില്‍ തിരിച്ചടി; രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാകില്ലെന്ന് ഫോറന്‍സിക് സംഘം

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ പരിശോധന വേര്‍തിരിച്ച് പരിശോധിക്കാനാകില്ലെന്ന് ഫോറന്‍സിക് വിഭാഗം. ഇതോടെ ജിഷ്ണു കേസില്‍ നിര്‍ണ്ണായക തെളിവായി ലഭിച്ച രക്തക്കറ ആരുടേതാണെന്ന് തെളിയിക്കാനാകില്ല.

ജിഷ്ണുവിനെ മര്‍ദ്ദിച്ചുവെന്ന് ആരോപിക്കുന്ന പാമ്പാടി നെഹ്‌റു കോളേജിലെ പിആര്‍ഒയുടെ മുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറയാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നത്. എന്നാല്‍ ഈ രക്തക്കറയില്‍ നിന്നും ഡിഎന്‍എ വേര്‍തിരിക്കാനാകില്ലെന്നാണ് ഫോറന്‍സിക് വിഭാഗം ഇപ്പോള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.

നിര്‍ണ്ണായക തെളിവ്...

നിര്‍ണ്ണായക തെളിവ്...

ജിഷ്ണുവിനെ മര്‍ദ്ദിച്ചുവെന്ന് ആരോപിക്കുന്ന നെഹ്‌റു കോളേജിലെ ഇടിമുറി എന്നറിയപ്പെടുന്ന പിആര്‍ഒയുടെ മുറിയില്‍ നിന്നുമാണ് കേസിലെ നിര്‍ണ്ണായക തെളിവായ രക്തക്കറ കണ്ടെത്തിയത്.

മാതാപിതാക്കളുടെ ഡിഎന്‍എ ശേഖരിച്ചു...

മാതാപിതാക്കളുടെ ഡിഎന്‍എ ശേഖരിച്ചു...

ഇടിമുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറയുടെ ഗ്രൂപ്പും ജിഷ്ണുവിന്റെ ഗ്രൂപ്പും ഒ പോസീറ്റാവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോറന്‍സിക് സംഘം വളയത്തെ വീട്ടിലെത്തി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ശേഖരിച്ചത്.

പരിശോധന അസാധ്യം...

പരിശോധന അസാധ്യം...

എന്നാല്‍ കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാകില്ലെന്നാണ് ഇപ്പോള്‍ ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. രക്തക്കറയുടെ ഡിഎന്‍എ പരിശോധന അസാധ്യമാണെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നിലപാട്.

കേസില്‍ തിരിച്ചടിയാകും...

കേസില്‍ തിരിച്ചടിയാകും...

രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാകില്ലെന്ന് ഫോറന്‍സിക് വിഭാഗം അറിയച്ചതോടെ കേസില്‍ തിരിച്ചടി നേരിടുമെന്ന് തീര്‍ച്ചയാണ്. കേസിലെ നിര്‍ണ്ണായക തെളിവായിരുന്നു കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ. എന്നാല്‍ ഫോറന്‍സിക് വിഭാഗം പി കൃഷ്ണദാസിന് വേണ്ടി ഒത്തുകളിക്കുകയാണെന്നാണ് ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചത്.

ലോകത്തെ നടുക്കിയ ആക്രമണം;അമേരിക്കയ്ക്കും ബ്രിട്ടനുപോലും പിടിച്ചു നില്‍ക്കാനായില്ല, ലോകം ഭീഷണിയില്‍!കൂടുതല്‍ വായിക്കാന്‍...

English summary
Jishnu case;Forensic dept says DNA examination can't do from blood .
Please Wait while comments are loading...