ലോകത്തെ നടുക്കിയ ആക്രമണം;അമേരിക്കയ്ക്കും ബ്രിട്ടനുപോലും പിടിച്ചു നില്‍ക്കാനായില്ല, ലോകം ഭീഷണിയില്‍!

  • By: Akshay
Subscribe to Oneindia Malayalam

ലണ്ടന്‍: സൈബര്‍ ആക്രമണത്തില്‍ ഞെട്ടിത്തരിച്ച് ലോകം. ലോകത്തിലെ 99 രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

ബ്രിട്ടണ്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങളെയാണ് സൈബര്‍ ആക്രമണം കാര്യമായി ബാധിച്ചിരിക്കുന്നത്. ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന 'റാന്‍സംവെയര്‍' ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.

 കുറ്റവാളികളെ ദുഷ്‌ക്കരം

കുറ്റവാളികളെ ദുഷ്‌ക്കരം

ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നനടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

 റിപ്പോര്‍ട്ട് ചെയ്തത് 75,000 കേസുകള്‍

റിപ്പോര്‍ട്ട് ചെയ്തത് 75,000 കേസുകള്‍

റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് പറയുന്നു.

 ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത് വന്‍ തുക

ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത് വന്‍ തുക

ബിറ്റ്‌കോയിന്‍ വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്.

 ബ്രിട്ടണിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി

ബ്രിട്ടണിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി

ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമറായി.

 വാര്‍ത്താവിനമയ സംവിധാനങ്ങളെ ബാധിച്ചു

വാര്‍ത്താവിനമയ സംവിധാനങ്ങളെ ബാധിച്ചു

അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെ വൈറസ് കാര്യമായി ബാധിച്ചിട്ടുണ്ട്.

 സുരക്ഷ പിഴവ്

സുരക്ഷ പിഴവ്

സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

 നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി

നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി

മൈക്രോസോഫ്റ്റിലെ സുരക്ഷ പിഴവ് മുതലെടുക്കുന്നതിനായി അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ടൂള്‍ ഉണ്ടാക്കിയിരുന്നു. ഇത് കവര്‍ന്നെടുത്താണ് ആക്രമണം.

 എറ്റേണ്‍ ബ്ലൂ ഓണ്‍ലൈനില്‍ ചോര്‍ന്നു

എറ്റേണ്‍ ബ്ലൂ ഓണ്‍ലൈനില്‍ ചോര്‍ന്നു

അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ എന്‍എസ്എ ടൂള്‍ ആയ എറ്റേണ്‍ ബ്ലൂ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

മൈക്രോസോഫ്റ്റിന്റെ സുരക്ഷ പിഴവ്

മൈക്രോസോഫ്റ്റിന്റെ സുരക്ഷ പിഴവ്

നേരത്തേ കണ്ടെത്തിയ മൈക്രോസോഫ്റ്റ് സുരക്ഷാ പിഴവാണ് ഹാക്കര്‍മാര്‍ മുതലെടുത്തിരിക്കുന്നതെന്നും ഒരു വിഭാഗം പറയുന്നു. ഇത് നേരത്തെ പരിഹരിച്ചിരുന്നെങ്കിലും എല്ലാ കംപ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്തിരുന്നില്ല.

 നെറ്റ് വര്‍ക്കില്‍ പ്രവേശിച്ചാല്‍ പിന്നെ...

നെറ്റ് വര്‍ക്കില്‍ പ്രവേശിച്ചാല്‍ പിന്നെ...

വന്നാക്രൈ എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമിന്റെ പേര്. നെറ്റ് വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷ പഴുതുള്ള ഏത് കമ്പ്യൂട്ടറിലേക്കും കടക്കാന്‍ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത.

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

മുത്തലാഖ് അത്യന്തം നീചം; മുസ്ലീം രാജ്യങ്ങളില്‍ മുത്തലാഖില്ല, കോടതിയുടെ നിരീക്ഷണം ഇങ്ങനെ...കൂടുതല്‍ വായിക്കാന്‍

English summary
A massive cyber-attack using tools believed to have been developed by the US National Security Agency has struck organisations around the world.Computers in thousands of locations have been locked by a programme that demands $300 (£230) in Bitcoin.
Please Wait while comments are loading...