കരുണാകരന്റെ ശാപം കോണ്‍ഗ്രസിനെ വിട്ടുപോകില്ല; ഗ്രൂപ്പ് യുദ്ധത്തിന് തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസും കരുണാകന്റെ മുഖ്യമന്ത്രി സ്ഥാനചലനവും കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്കാലത്തെയും കറുത്ത അധ്യായങ്ങളിലൊന്നാണ്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും തെറിപ്പിക്കാനായി ഉമ്മന്‍ ചാണ്ടിയും എംഎം ഹസ്സനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ കള്ളക്കളി ഇപ്പോഴും കോണ്‍ഗ്രസിനെ വിട്ടുപോകുന്നില്ല.

വിവാഹശേഷം കോഹ്‌ലി പുലിയില്‍ നിന്നും എലിയാകുമോ?; രോഹിത് ശര്‍മ്മ പറയുന്നു

ചാരക്കേസ് കെട്ടുകഥയും ഊഹാപോഹങ്ങളും മാത്രമാണെന്ന് തെളിഞ്ഞതോടെയാണ് ഇതിന് പിന്നിലെ കള്ളത്തരം പൊളിഞ്ഞുവീണത്. ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പാണ് കരുണാകരന്റെ രാജിക്ക് പിന്നില്‍. കഴിഞ്ഞദിവസം എംഎം ഹസ്സന്‍ കുറ്റസമ്മതം നടത്തിയതോടെ ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നുകഴിഞ്ഞു.

congress

ചാരക്കേസില്‍ ഒപ്പം നിന്നവര്‍ തന്നെ കരുണാകരനെ ചതിച്ചെന്ന് കെ മുരളീധരന്‍ കഴിഞ്ഞദിവസം പറഞ്ഞതോടെ സ്വന്തം ഗ്രൂപ്പില്‍ നിന്നും മുരളിക്ക് എതിര്‍പ്പ് നേരിടേണ്ടിവന്നിരിക്കുകയാണ്. കെ കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്ന് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ന്‍ പറഞ്ഞു. ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചതാണ് ജോസഫ് വാഴയ്ക്കനെ പ്രകോപിപ്പിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ കരുണാകരനെ പുറത്താക്കിയതില്‍ പ്രതിസ്ഥാനത്തുള്ളവരാണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്തായ കരുണാകരന്‍ അന്നുതന്നെ ഇക്കാര്യം അടുപ്പക്കാരോട് പറഞ്ഞിരുന്നു. സോളാര്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍പെട്ട് പ്രതിച്ഛായ നഷ്ടം നേരിടുന്ന ഉമ്മന്‍ ചാണ്ടിക്ക് കരുണാകരന്റെ ശാപമുണ്ടെന്നാണ് നേതാക്കളുടെ അടക്കം പറച്ചിലുകള്‍. അത് കോണ്‍ഗ്രസിനെ വിട്ടുപോകില്ലെന്നും അവര്‍ ആശങ്കപ്പെടുന്നു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
isro case; joseph vazhakkan slams k muraleedharan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്