പേരിട്ടു, ആസിഫ എസ് രാജ്. എന്റെ മോളാണവള്‍!! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു കുറിപ്പ്

 • Written By:
Subscribe to Oneindia Malayalam
cmsvideo
  മകൾക്ക് കത്വായിലെ ബാലികയുടെ പേരിട്ട് ഒരു യുവാവ് | Oneindia Malayalam

  കോഴിക്കോട്: മനുഷ്യ മനസാക്ഷിയില്‍ ഞെട്ടലുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം വന്‍ ചര്‍ച്ചയായിരിക്കെ വ്യത്യസ്തമായ ഒരു നടപടി. മകള്‍ക്ക് ആസിഫ എന്ന പേരിട്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ രജിത് റാം. മകളുടെ പേര് ആസിഫ എസ് രാജ് എന്നാണിട്ടിരിക്കുന്നത്.

  3065

  ആഴ്ചകള്‍ക്ക് മുമ്പാണ് രജിത് റാമിന് രണ്ടാമത്തെ മകള്‍ പിറന്നത്. ആകര്‍ഷകമായ പേര് അന്വേഷിച്ചുവരികയായിരുന്നു. ഈ വേളയിലാണ് കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിക്ക് നേരെ ക്രൂര ആക്രമണം നടന്നതും സംഭവം ദേശീയ തലത്തില്‍ വിവാദമായതും.

  മിക്ക രാഷ്ട്രീയ കക്ഷികളും സമൂഹിക പ്രവര്‍ത്തകരും സിനിമാ മേഖലയിലുള്ളവരും അക്രമികള്‍ക്കെതിരെ രംഗത്തുവന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. കശ്മീരിലെ സംഭവമാണ് മകള്‍ക്ക് ആസിഫ എസ് രാജ് പേരിടാന്‍ കാരണമെന്ന് രജിത് റാം പറയുന്നു.

  കത്വയിലെ മൃഗീയത; ദീപികയ്ക്കും ജല്ലയ്ക്കും രാജ്യത്തിന്റെ സല്യൂട്ട്!! ജീവന്‍ പണയപ്പെടുത്തിയ പോരാട്ടം

  മനുഷ്യത്വമുള്ള ആര്‍ക്കും തോന്നാവുന്ന കാര്യമാണ് താന്‍ ചെയ്തത്. മതവും രാഷ്ട്രീയവും ഒന്നും നോക്കിയില്ല. ഈ തീരുമാനത്തിന് തന്റെ കുടുംബത്തിന് യാതൊന്നും തടസമായില്ല. ആശയം ഭാര്യയുമായി പങ്കുവച്ചു. ഭാര്യയ്ക്കും സന്തോഷമായിരുന്നു. തുടര്‍ന്നാണ് ആസിഫ എസ് രാജ് എന്ന പേരിട്ടതെന്നും രജിത് റാം വിശദീകരിച്ചു.

  ഫേസ്ബുക്ക് പേജിലൂടെയാണ് രജിത് റാം ഇക്കാര്യം പങ്കുവച്ചത്. പേരിട്ടു, അതെ, അതുതന്നെ. ആസിഫ എസ് രാജ്. എന്റെ മോളാണവള്‍ എന്നാണ് പോസ്റ്റിലെ വാചകം. മകളുടെ ഫോട്ടോയും ഫേസ്ബുക്ക് പേജിലുണ്ട്.

  രജിത് റാമിന്റെ പോസ്റ്റിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ 24000 ത്തിലധികം ലൈക്ക് കിട്ടി. അത്രത്തോളം തന്നെ ആളുകള്‍ ഷെയര്‍ ചെയ്തു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ മാധ്യമപ്രവര്‍ത്തകനാണ് രജിത് റാം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Journalist named his newborn daughter Asifa

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്