നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന...ജോയ് മാത്യുവിന് വിശ്വാസം മുഖ്യമന്ത്രിയെ..!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: കൊച്ചിയില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമ രണ്ട് ചേരിയിലായിരിക്കുകയാണ്. സലീം കുമാറും ലാല്‍ ജോസും അജു വര്‍ഗീസും അടക്കമുള്ള ഒരു വിഭാഗം ദിലീപിനെ പ്രതിരോധിച്ച് രംഗത്തെത്തിയപ്പോള്‍ പല പ്രമുഖരും വാ തുറക്കുന്നതേ ഇല്ല. സാമൂഹ്യവിഷയങ്ങളില്‍ കൃത്യമായി അഭിപ്രായം രേഖപ്പെടുത്താറുള്ള ജോയ് മാത്യുവിന്റെ അഭിപ്രായം തന്റെ ഇത്രയും നാളത്തെ മൗനം ആരെയും രക്ഷിക്കാനോ ശിക്ഷിക്കാനോ അല്ലെന്നാണ്.

പണി ചോദിച്ച് വാങ്ങി ദിലീപ്..! നടിയും സുനിയും തമ്മിൽ ബന്ധമെന്നാരു പറഞ്ഞു..!! നടനെ തള്ളി ലാൽ രംഗത്ത് !

fb

നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് നിലവിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത് വിമര്‍ശിക്കപ്പെടുകയും ചെയ്തു.ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ആണ് തനിക്ക് ഇക്കാര്യത്തില്‍ വിശ്വാസമെന്ന് ജോയ് മാത്യു പറയുന്നു.കേസിലെ പുതിയ വഴിത്തിരിവുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ചെറുതായൊന്ന് ട്രോളുക കൂടിയാണ് ജോയ് മാത്യു ചെയ്തിരിക്കുന്നത്. ഗൂഢാലോചന ഇല്ലെന്ന വാദത്തിൽ മുഖ്യമന്ത്രി ഉറച്ച് നിൽക്കുന്നത് വരെ താനും അത് വിശ്വസിക്കുന്നുവെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം. 

English summary
Actor Joy Mathew responds to actress abduction case.
Please Wait while comments are loading...