കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

400 വര്‍ഷത്തിന് ശേഷം വ്യാഴവും ശനിയും സംഗമിക്കും, സന്ധ്യാമാനത്ത് ഇന്ന് ക്രിസ്മസ് നക്ഷത്ര സംഗമം!!

Google Oneindia Malayalam News

400 വര്‍ഷത്തിന് ശേഷം ഇന്ന് വാനനിരീക്ഷകര്‍ക്ക് പുതിയൊരു വിരുന്നൊരുങ്ങും. വ്യാഴവും ശനിയും സംഗമിക്കുന്ന ഇന്ന് വൈകീട്ട് സൂര്യാസ്തമയത്തിന് ശേഷം തെക്ക് പടിഞ്ഞാറന്‍ മാനത്ത് നേര്‍ക്കുനേര്‍ വരുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. രണ്ടാം സ്ഥാനം ശനിക്കും. ക്രിസ്മസ് ആഘോഷങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് ഈ അപൂര്‍വ സംഘമം വരുന്നത്. ലോകത്തുള്ള പല വിശ്വാസികളും ഇതിനെ ക്രിസ്മസ് നക്ഷത്രമെന്നാണ് വിളിക്കുന്നത്. ബത്‌ലഹേമില്‍ യേശു ജനിച്ച സമയത്ത് ഉണ്ടായിരുന്ന നക്ഷത്രമാണ് ഇതെന്നാണ് വിശ്വാസം. വ്യാഴവും ശനിയും ബെത്‌ലേഹേമിലെ നക്ഷത്രത്തിന്റെ തനി പകര്‍പ്പാണ്. എന്നാല്‍ ബെത്‌ലഹേമിലെ നക്ഷത്രം ശരിക്കുമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

1

ഈ ഗ്രഹസംഗമം ഭൂമിയില്‍ നിന്നുള്ള ഒരു വെറും കാഴ്ച്ചയാണ്. യഥാര്‍ത്ഥത്തില്‍ ഈ ഗ്രഹങ്ങള്‍ കോടിക്കണക്കിന് കിലോ മീറ്ററുകള്‍ ദൂരെയാണ്. ക്യത്യമായി പറഞ്ഞാല്‍ 397 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ഗ്രഹങ്ങള്‍ തമ്മില്‍ സംഗമിച്ചത്. 1623 ജൂലായ് പതിനാറിനായിരുന്നു സംഗമം. 5 ആര്‍ക്ക് മിനുട്ട് ദൂരത്തിലായിരുന്നു ഇവ ഉണ്ടായിരുന്നത്. അതിന് മുമ്പ് മധ്യകാലഘട്ടത്തിലായിരുന്നു ഇവര്‍ നേര്‍ക്കുനേര്‍ വന്നത്. 1226ലായിരുന്നു ഈ സംഗമം. എല്ലാ 20 വര്‍ഷം കൂടുമ്പോഴും ഈ ഗ്രഹങ്ങള്‍ അടുത്ത് വരാറുണ്ട്. പക്ഷേ ഇത്തവണത്തേത് കണ്ണുകൊണ്ട് കാണാന്‍ പോലും കഴിയാത്ത അത്ര അടുപ്പത്തിലായിരിക്കും.

1623ല്‍ ഗലീലിയോ ഗലീലി ജീവിച്ചിരുന്ന കാലത്താണ് ഇതുപോലൊരു അടുപ്പം ഈ ഗ്രഹങ്ങള്‍ തമ്മിലുണ്ടായത്. ഇനി 2080ലാണ് ഉണ്ടാവുക. അതായത് 60 കൊല്ലം ഇനി കാത്തിരിക്കേണ്ടി വരും. ഈ മഹാസംഗമം ലോകത്ത് എവിടെ വെച്ച് വേണമെങ്കിലും കാണാന്‍ നമുക്ക് സാധിക്കും. അതിനായി മറ്റ് ഗാഡ്ജറ്റുകളുടെ സഹായമൊന്നും വേണ്ടതില്ല. അതേസമയം ബൈനോക്കുലറുകളോ ടെലസ്‌കോപ്പുകളോ ഉണ്ടെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ദൃശ്യാനുഭവം നിങ്ങള്‍ക്ക് ലഭിക്കും. ഒരുപക്ഷേ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കാണാന്‍ സാധിച്ചേക്കും.

അധികം വെളിച്ചമില്ലാത്തതും തെക്കുപടിഞ്ഞാറന്‍ മാനം നന്നായി കാണാവുന്നതുമായി സ്ഥലത്ത് നിന്ന് നേരം ഇരുട്ടുന്നതോടെ നോക്കിയാല്‍ ഈ സംഗമം കാണാന്‍ സാധിക്കും. പടിഞ്ഞാറന്‍ മാനത്ത് ക്രിസ്മസ് നക്ഷത്രം ഉദിക്കുമെന്ന് പലരും പറഞ്ഞ് പ്രചരിപ്പിക്കുന്നത് കൊണ്ടായിരിക്കും ഈ സംഗമത്തിന് ആ പേര് വന്നത്. അതേസമയം ആകാശം തെളിഞ്ഞിരുന്നാല്‍ മാത്രമേ ഇവ ദൃശ്യമാകൂ. രാത്രി എട്ട് മണിക്ക് ശേഷം കാണാന്‍ സാധിക്കില്ല.

Recommended Video

cmsvideo
കോഴിക്കോടിനെ നടുക്കി ഷിഗെല്ല..എല്ലാം മരണവീട്ടിൽ നിന്ന് | Oneindia Malayalam

English summary
jupiter and saturn come close today after 400 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X