കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിആര്‍ കൃഷ്ണയ്യര്‍ ഗുരുതരാവസ്ഥയില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സുപ്രീം കോടതി മുന്‍ ജസ്റ്റിസും മനുഷ്യാവകാശ സമരങ്ങളുടെ മുന്നണി പോരാളിയുമായ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 20 നായിരുന്നു കൃഷ്ണയ്യര്‍ 100-ാം പിറന്നാള്‍ ആഘോഷിച്ചത്.

എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് കൃഷ്ണയ്യര്‍. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് നവംബര്‍ 24 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റേയവും വൃക്കകളുടേയും പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ കൃഷ്ണയ്യര്‍ ഉള്ളത്.

Krishna Iyer

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭാഗമായിരുന്നു വിആര്‍ കൃഷ്ണയ്യര്‍. ഇഎംഎസ് മന്ത്രിസഭയില്‍ നിയമം, ഊര്‍ജ്ജം, ജയില്‍, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

<strong>Read More:വിആര്‍ കൃഷ്ണയ്യര്‍ക്ക് 100-ാം പിറന്നാള്‍</strong>Read More:വിആര്‍ കൃഷ്ണയ്യര്‍ക്ക് 100-ാം പിറന്നാള്‍

സുപ്രീം കോടതി ജസ്റ്റിസ് ആയിരിക്കെ നിരവധി സുപ്രധാവ വിധികള്‍ കൃഷ്ണയ്യരുടേതായിട്ടുണ്ട്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് പരമോന്നത കോടിയിലെ ന്യായാധിപനാകുന്ന ആദ്യ വ്യക്തിയാണ് കൃഷ്ണയ്യര്‍. 1999 ല്‍ രാജ്യം കൃഷ്ണയ്യരെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദിക്ക് അനുകൂലമായ നിലപാടെടുത്ത് കൃഷ്ണയ്യര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

English summary
Justice VR Krishna Iyer hospitalised due to poor health condition. He is admitted in Ernakulam Medical Trust Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X