ഐസ്ക്രീം പാർലർ കേസിൽ ഇടപെട്ടു; കെ അജിത നേരിടേണ്ടി വന്നത്.... തീവ്രവാദിയാക്കാനും ശ്രമം നടന്നു!!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഐസ്കത്രീം പാർലർ കേസിൽ ഇടപെട്ടതുകൊണ്ട് കോയമ്പത്തൂർ സ്ഫോടനകേസിൽ തന്നെയും ഉൾപ്പെടത്താൻ ശ്രമം നടന്നെന്ന് കെ അജിത. സമകാലിക മലയാളം വാരികയിൽ എഴുതിയ ആത്മകഥയിലാണ് അജിത ഈക്കാര്യം വിവരിക്കുന്നത്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ കൊച്ചുമകളും ഗായകന്‍ നജ്മല്‍ ബാബുവിന്റ മകളുമായ സുനൈനയുടെ ദുരൂഹ മരണത്തിന് വിവാദ ഐസ്‌ക്രീം പാര്‍ലറുമായുള്ള ബന്ധവും അജിത ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ആത്മകഥയിൽ വിമർശനമുണ്ട്. എവി ജോർജ്ജ് ആയിരുന്നു കേസന്വേഷിച്ചിരുന്നത്. എ.വി ജോര്‍ജ്ജ് കേസില്‍ സ്വീകരിച്ച നിലപാടുകളും അക്കമിട്ടു നിരത്തുന്നതാണ് വെള്ളിയാഴ്ച പുറത്തിറങ്ങുന്ന വാരികയില്‍ എന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം സമരസമിതി യോഗം നടക്കുന്നതിനിടയ്ക്ക് സമതിയിലെ ഒരു പി.ഡി.പി. അംഗം എന്നോട് അവരുടെ നേതാവ് മദനിക്ക് എന്നെ കാണാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഈ കേസിന്റെ കാര്യത്തില്‍ അദ്ദേഹത്തിനു വളരെയേറെ താല്‍പ്പര്യമുണ്ടെന്നും കേരളം മുഴുവനും തങ്ങളുടെ പൊതുയോഗങ്ങളില്‍ ഈ കേസിലെ പ്രമുഖരായ കുറ്റവാളികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രസംഗിക്കുന്നുണ്ടെന്നും മറ്റും ആ വ്യക്തി പറയുകയുണ്ടായി.

K Ajitha

അതുപ്രകാരം സമരസമിതി പ്രതിനിധിയായ 'ഗ്രോ' യൂണിയന്‍ നേതാവ് വാസു ഏട്ടനോടൊപ്പം ഞങ്ങള്‍ മദനിയെ പോയിക്കണ്ടിരുന്നെന്നും ആത്മകഥയിൽ പറയുന്നെന്ന് സമകാലിക മലയാളം റിപ്പോർ‌ട്ട് ചെയ്യുന്നു. വാസു ഏട്ടനും ഞാനും അമ്മുഏടത്തിയും ജമീലയും ഒന്നിച്ച് മദനിയെ കാണാന്‍ പോയി. ഞങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിച്ച മദനി ഈ സമരം തങ്ങളുടെ പാര്‍ട്ടി ഏറ്റെടുക്കാമെന്നും കേരളം മുഴുവനും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാമെന്നും മറ്റും ആവേശത്തോടെ പറഞ്ഞെന്നും ആത്മകഥയിലുണ്ട്. അതേസമയം ഗായകൻ നജ്മൽ ബാബുവിന്റെ മകളുടെ മരണത്തെ കുറിച്ചും അജിത സമകാലിക മ‌ലയാളത്തിൽ എഴുതിയ ആത്മകഥയിൽ പറയുന്നു.

English summary
K Ajitha's autobiography in Samakalilamalayalam
Please Wait while comments are loading...