• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആനപ്രേമിയല്ല; എന്നിട്ടും എന്തുകൊണ്ട് രാമചന്ദ്രന് വേണ്ടി ഇടപെടുന്നുവെന്ന് വ്യക്തമാക്കി സുരേന്ദ്രന്‍

തൃശൂര്‍: തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന നിരവധി പേരെ കൊന്ന ഒരാനയ്ക്കുവേണ്ടി എന്തിനാണെന്ന് ഇടപെടുന്നതെന്ന് വ്യക്തമാക്കി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഒരു ആനപ്രേമിയോ ഉത്സവ ധൂര്‍ത്തുക്കളെ അനുകൂലിക്കുന്ന ഒരാളോ അല്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

ബിജെപി അനുകൂല പ്രസ്താവന: പ്രകാശ് കാരാട്ട് വിശദീകരണം നല്‍കി, ഉദ്ദേശിച്ചത് അങ്ങനെയല്ല

കരിമരുന്നും കരിവീരൻമാരുമല്ല കരുണയും സഹാനുഭൂതിയും നാരായണസേവയുമായിരിക്കണം ക്ഷേത്രങ്ങൾ നൽകുന്ന സന്ദേശമെന്ന് ഉറച്ചുവിശ്വസിക്കുന്ന ആളുമാണ് ഞാനെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.. എന്നിട്ടും എന്തിന് തെച്ചിക്കോട്ടുകാവ് സുരേന്ദ്രന് വേണ്ടി ഇടപെടുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കുന്നത്. കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ

തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ

തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന നിരവധി പേരെ കൊന്ന ഒരാനയ്ക്കുവേണ്ടി എന്തിനാണ് ഇടപെടുന്നതെന്ന് ഒട്ടേറെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നോട് ചോദിച്ചിട്ടുണ്ട്. ആനയെങ്ങാനും പൂരത്തിനിടെ ഇടഞ്ഞാൽ അത് പിന്നീടൊരു ബാധ്യതയാവില്ലേ എന്നൊക്കെ ആശങ്കപ്പെട്ടവരുമുണ്ട്.

സത്യം പറയട്ടെ

സത്യം പറയട്ടെ

സത്യം പറയട്ടെ ഞാനൊരാനപ്രേമിയോ ഉൽസവ ധൂർത്തുകളെ അനുകൂലിക്കുന്ന ആളോ അല്ല. കരിമരുന്നും കരിവീരൻമാരുമല്ല കരുണയും സഹാനുഭൂതിയും നാരായണസേവയുമായിരിക്കണം ക്ഷേത്രങ്ങൾ നൽകുന്ന സന്ദേശമെന്ന് ഉറച്ചുവിശ്വസിക്കുന്ന ആളുമാണ് ഞാന്‍.

തൊരു ആത്മാഭിമാന പ്രശ്നം

തൊരു ആത്മാഭിമാന പ്രശ്നം

ഉൽസവങ്ങളിൽ ധൂർത്തടിക്കുന്ന പണത്തിന്റെ ഒരംശമെങ്കിലും സാംസ്കാരിക വിദ്യാഭ്യാസത്തിനും മതപഠനത്തിനും സേവാ കാര്യങ്ങൾക്കും ചെലവഴിക്കണമെന്നും ഉറച്ചു വിശ്വസിക്കുന്നയാളുമാണ് ഈയുള്ളവൻ. എന്നാൽ ഇതൊരു ആത്മാഭിമാന പ്രശ്നമായാണ് ഞാന്‍ കാണുന്നത്.

എന്തു നിലപാടെടുക്കുമായിരുന്നു

എന്തു നിലപാടെടുക്കുമായിരുന്നു

ഈ പ്രശ്നം മറ്റേതെങ്കിലും ജനവിഭാഗത്തിന്റെ പ്രശസ്തമായ ഒരു ദേവാലയത്തിനാണ് നേരിടേണ്ടി വന്നതെങ്കിൽ നമ്മുടെ ഭരണകൂടവും രാഷ്ട്രീയപാർട്ടികളും ഉദ്യോഗസ്ഥരും മാധ്യമങ്ങളും പൊതുസമൂഹവും മൃഗസ്നേഹികളും എന്തു നിലപാടെടുക്കുമായിരുന്നു എന്നതാണ് പ്രധാന പ്രശ്നം.

ഒരു പ്രത്യേക നയം

ഒരു പ്രത്യേക നയം

ഇവിടെ എല്ലാ കാലത്തും ഒരു വിഭാഗത്തോട് ഒരു പ്രത്യേക നയമാണ്. ഒരിക്കലും ഒരിടത്തും ഒരുകൂട്ടർ ജയിച്ചുകൂടെന്ന മ്ളേഛമായ നിർബന്ധബുദ്ധി. പരിഹസിക്കാനും ആക്ഷേപിക്കാനും അവഗണിക്കാനും അടിച്ചമർത്താനുമുള്ള ഒരുതരം അഭിവാഞ്ഛ.

ശബരിമലയിൽ കണ്ടതും

ശബരിമലയിൽ കണ്ടതും

നിങ്ങൾക്കുവേണ്ടി ആരുണ്ടിവിടെ ചോദിക്കാനെന്നുള്ള അഹങ്കാരദ്യോതകമായ ആധിപത്യമനോഭാവം. അതാണ് ശബരിമലയിൽ കണ്ടതും പിറവത്ത് കാണാതിരുന്നതും. സുകുമാരൻ നായർ പറഞ്ഞാൽ കുറ്റം , ഓർത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് ദിവസം ഫത്വ പുറപ്പെടുവിക്കുന്നത് പുരോഗമനം.

ആനക്കാര്യം ചേനക്കാര്യമല്ല

ആനക്കാര്യം ചേനക്കാര്യമല്ല

വെള്ളാപ്പള്ളി ഭൂരിപക്ഷ ഐക്യത്തെക്കുറിച്ചു പറഞ്ഞാൽ കള്ളൻ ,മതിലിനു പോയാൽ ഹരിശ്ചന്ദ്രൻ. ആറുപതിറ്റാണ്ടുകാലം അടിമകളാക്കി വെച്ചവരുടെ അഭിമാനം വീണ്ടെടുക്കാനാണ് ആനക്കാര്യം ചേനക്കാര്യമല്ലെന്ന് പറയാൻ നിർബന്ധിതമാക്കിയത്

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

പത്രസമ്മേളനം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ സുരേന്ദ്രന്‍ തൃശൂരില്‍ നടത്തിയ പത്രസമ്മേളനം

English summary
k surendran onThechikkottukavu Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more