പിള്ളയ്ക്ക് ചെയര്‍മാന്‍ സ്ഥാനം കൊടുത്തതെന്തിന്? ചില ധാരണകള്‍ ഉണ്ടായിരുന്നു, കാനം വ്യക്തമാക്കുന്നു!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആക്കിയതിന് പ്രത്യേക കാരണങ്ങള്‍ ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജശേഖരന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു.

സിപിഎമ്മിന് 'ഒന്നൊന്നര അടി'; ഇതിലും വലിയ പരിഹാസം വേറെ ഇല്ല, മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റ് വൈറല്‍!

Kanam Rajendran

തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ നല്‍കിയപ്പോള്‍ കൊടുത്ത ഉറപ്പാണത്. യുഡിഎഫ് വിട്ടുവന്നപ്പോള്‍ ഇത് സംബന്ധിച്ച് വാക്ക് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബാലകൃഷ്ണപിളളക്ക് സ്ഥാനം നല്‍കിയ ഇടത് സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എതിര്‍ത്തവര്‍ ഇന്നിതാണ് ചെയ്യുന്നത്. ജനങ്ങളോട് ഇടതുമുന്നണി മാപ്പ് പറയണമെന്നും വിഎസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലകൃഷ്ണപിള്ളയുടെ ചെയര്‍മാന്‍ സ്ഥാനത്തെ അന്ന് എതിര്‍ത്ത വി.എസ്.അച്ചുതാനന്ദനും ഇടതുമുണിയുടെ ഇപ്പോഴത്തെ തീരുമാനത്തെ കുറിച്ച് എന്ത് പറയാനുണ്ട് എറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
Kanam Rajendran's comment about cabinet meeting decision
Please Wait while comments are loading...