കണ്ണൂരിൽ 'ആക്ഷൻ ഹീറോ ബിജു' സ്റ്റൈൽ തെറിവിളി; ഡിവൈഎസ്പിക്ക് വയർലെസിലൂടെ തെറിവിളി, സംഭവം ഇങ്ങനെ...

  • Written By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: നിവിൻ പോളി തകർത്തഭിനയിച്ച ' ആക്ഷൻ ഹീറോ ബിജു' കണ്ടവരായിരിക്കും ഭൂരിഭാഗം മലയാളികളും. കേരളത്തിലെ പോലീസ് സ്റ്റേഷനും പോലീസുകാരും ഇങ്ങനല്ലെന്നും ഇങ്ങനെയാണെന്നുമുള്ള രണ്ട് അഭിപ്രായങ്ങളും സിനിമ റിലീസ് ചെയ്ത ശേഷം ഉണ്ടായിരുന്നു. നിവിന്‍ പോളി നായകനായെത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ പaലീസുകാരന്റെ അശ്രദ്ധ മൂലം ഒരു മദ്യപാനിക്ക് വയര്‍ലസ് സെറ്റ് കിട്ടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളും സിനിമ കണ്ടവരാരും മറക്കില്ല.

അപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കുമോ എന്നായിരിക്കും ഒരോ മലയാളികളും ചിന്തിക്കുക. എന്നാൽ ഇങ്ങനൊക്കെ സംഭവിക്കാം എന്ന് തെളിഞ്ഞിരിക്കുകയാണ്. കണ്ണൂരിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നു. ഷുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഡിവൈഎസ്പിക്കാണ് പോലീസിന്റെ ഔദ്യോഗിക വയര്‍ലസ് സെറ്റിലൂടെ അസഭ്യവര്‍ഷം കിട്ടിയത്. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Kerala Police

പോലീസുകാർ തമ്മിൽ നിരന്തരം ആശയ കൈമാറ്റം ചെയ്യുന്നത് വയർലെസിലൂടെയാണ്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം എങ്ങിനെ നടന്നെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. ദിവസവും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വയര്‍ലസില്‍ വിളിച്ചു വിവരങ്ങള്‍ ആരായുന്ന പതിവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍, റജിസ്റ്റര്‍ ചെയ്ത കേസുകള്‍, അറസ്റ്റ്, സമന്‍സ് നടപ്പാക്കല്‍ തുടങ്ങിയവയുടെ എണ്ണമാണു നല്‍കേണ്ടത്.

എസ്പിയോ അല്ലെങ്കിൽ എഎസ്പിയോ ആണ് വിളിക്കുക. ഇന്നും സ്റ്റേഷനുകളിലേക്ക് വിളിച്ച് കാര്യങ്ങൾ ആരായുന്ന സമയത്താണ് ഇത്തരത്തിൽ അസഭ്യം കേൽക്കേണ്ടി വന്നത്. എസ്പി സ്ഥലത്തിലാത്തതിനാൽ ഡിവൈഎസ്പിയാണ് പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചത്. മാലൂർ സ്റ്റേഷനിലെ വിവരങ്ങൾ എടുത്ത് കോൾ അവസാനിപ്പിച്ചയുടനെയാണ് ആരോ ഇടയിൽ കയറി അസഭ്യം പറഞ്ഞത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് കൊലപ്പെട്ട കേസിലെ അന്വേഷമ സംഘത്തിലടക്കമുള്ള ഉദ്യോഗസ്ഥനെതിരെയാണ് അസഭ്യവർഷം ഉണ്ടായിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kannur DYSP get scolding through wireless set

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്