• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊള്ളസംഘങ്ങൾ കേരളത്തിൽ സജീവമാകുന്നു; കൊല്ലാനും മടിക്കാത്തവർ... കണ്ണൂരിൽ സംഭവിച്ചത്; ജാഗ്രതെ!

  • By Desk

ഓടിളക്കിയും പൂട്ടുപൊളിച്ചും അകത്ത് കയറുന്ന ലോക്കൽ കള്ളന്മാർ മുതൽ ഹൈടെക് കള്ളനായ ബണ്ടിചോറിനെ വരെ കേരളം കണ്ടതാണ്. ലോക്കൽ കള്ളത്തരത്തിനൊക്കെ ഒരു പരിധിവരെ വംശനാശം സംഭവിച്ചിരിക്കുകയാണ്. കാലം മാറിയതനുസരിച്ച് മോഷണത്തിലും പുതിയ രീതികൾ വന്നിരിക്കുന്നു.

മണ്ണെണ്ണയ്ക്ക് പകരം ഇവിടെ വെള്ളം മതി; ആശങ്കയായി കൊല്ലത്തെ ഡീസൽ കിണറുകൾ, നടപടിയെടുക്കാതെ അധികൃതരും..

സിസിടിവിയും വലിയ മതിലും സുരക്ഷാ സംവിധാനങ്ങളുമൊക്കെയുള്ള വീടുകളിൽ പഴയ രീതികൾ തുടർന്നാൽ എപ്പോൾ പിടിക്കപ്പെട്ടെന്ന് ചോദിച്ചാൽ മതി. കള്ളന്മാർക്ക് പകരം കൊള്ളക്കാരാണ് ഇപ്പോൾ കേരളത്തിൽ സജീവമാകുന്നതെന്നാണ് സൂചന. കൂട്ടത്തോടെയെത്തി ആക്രമണം, പിന്നീട് മോഷണം, ഇതാണ് രീതി. ഇതിന് തെളിവാണ് ഏറ്റവും ഒടുവിലായി കണ്ണൂരിൽ നടന്ന മോഷണം. വിശദാംശങ്ങൾ ഇങ്ങനെ..

പുലർച്ചെ

പുലർച്ചെ

പുലർച്ചെ രണ്ട് മണിക്കാണ് സംഭവം ഉണ്ടായത്. പത്രപ്രവർത്തകനായ വിനോദ് ചന്ദ്രന്റെ വീട്ടിലാണ് മോഷണം ഉണ്ടായത്. മുൻവാതിൽ തകർക്കുന്ന ശബ്ദം കേട്ടാണ് വിനോദും ഭാര്യ സരിതയും ഉണർന്നത്. സംശയം തോന്നിയ ഇരുവരും എഴുന്നേറ്റ് നോക്കുകയായിരുന്നു.

മുഖംമൂടിക്കാർ

മുഖംമൂടിക്കാർ

കിടപ്പുമുറിയുടെ വാതിൽ തുറന്നപ്പോഴേക്കും മുഖം മൂടിയിട്ട നാലുപേർ മുറിയിലേക്ക് ഇരച്ചു കയറി. ഒന്നും പറയാൻ അനുവദിക്കാതെ വിനോദിന്റെ മുഖത്തടിച്ചു. പിന്നീട് നാൽവർസംഘം വിനോദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് വിനോദിന്റെയും സരിതയുടെയും കണ്ണു മൂടിക്കെട്ടി വായിൽ തുണി തിരുകി കട്ടിലിനോട് ചേർത്തുകെട്ടി.

കവർച്ച

കവർച്ച

പ്രതിരോധിക്കാൻ പോലും കഴിയാതെ ഇരുവരെയും മർദ്ദിച്ചിരുന്നു. സകലയിടങ്ങളിലും അരിച്ചുപെറുക്കി വൻ കവർച്ച. 15000 രൂപയും 30 പവനും മൂന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പും ഇലക്ട്രോണിക് സാധനങ്ങളും ഉൾപ്പെടെ എല്ലാം അരിച്ചുപെറുക്കി കൊണ്ടുപോയി. രണ്ട് മണിക്കൂർ നേരം വീടിനകത്ത് നാൽവർസംഘം വീടിനകത്ത് വിലസി.

മുക്കും മൂലയും

മുക്കും മൂലയും

വീട്ടുകാരെ ഉണർത്താതെ കയ്യിൽ കിട്ടിയതുമായി കടന്നു കളയുന്ന കള്ളന്മാരല്ല ഇപ്പോഴത്തേത്. വീട്ടുകാരെ ആക്രമിക്കാൻ തന്നെ ഉദ്ദേശിച്ചാണ് വരുന്നത്. മർദ്ദിച്ച് അവശരാക്കിയ ശേഷം വീടിന്റെ മുക്കും മൂലയും പരിശോധിക്കുന്നു. വിലപ്പിടിപ്പുള്ളതെല്ലാം എടുത്തുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മടക്കം.

സംശയമില്ലാതെ

സംശയമില്ലാതെ

കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് ആക്രമണം നടത്തിയതെന്ന് വിനോദ് ചന്ദ്രൻ പറയുന്നു. മോഷണം കഴിഞ്ഞിറങ്ങാൻ നേരം വീണ്ടും കഴുത്തിൽ മർദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ വിനോദ് ചന്ദ്രനേയും ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൃത്യമായ ആസൂത്രണം

കൃത്യമായ ആസൂത്രണം

വിനോദ് ചന്ദ്രനും ഭാര്യയും തനിച്ചായിരുന്നു താമസം. വീടും പരിസരവും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഇവർ കവർച്ച നടത്തിയതെന്ന് വ്യക്തമാണ്. പുലർച്ചെ നാലു മണിയോടെ കയ്യിലെ കെട്ടഴിക്കാൻ വിനോദ് ചന്ദ്രന് സാധിച്ചതോടെ സഹപ്രവർത്തകരെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇതോടെയാണ് കവർച്ച പുറത്തറിഞ്ഞത്.

പ്രത്യേക സംഘം

പ്രത്യേക സംഘം

കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപികരിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ് വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. വീട്ടുകാരെ കെട്ടിയിട്ട തുണിയുടെ മണം പിടിച്ചുപോയ പോലീസ് നായ താഴേചൊവ്വ റെയിൽ വേ ഗേറ്റ് കടന്ന് ദേശീയപാതയിൽ ചെന്ന് നിൽക്കുകയായിരുന്നു.

ഹിന്ദിയും ഇംഗ്ലീഷും

ഹിന്ദിയും ഇംഗ്ലീഷും

പ്രദേശിക ഹിന്ദിയും മുറി ഇംഗ്ലീഷുമാണ് കവർച്ചക്കാർ സംസാരിച്ചതെന്നാണ് വിനോദ് ചന്ദ്രനും സരിതയും പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. വേർ ഈസ് ഗോൾഡ്, വേർ ഈസ് മണി എന്നാണ് ഇവർ വീട്ടുകാരോട് ചോദിച്ചത്. പരസ്പരം പ്രാദേശിക ഹിന്ദിയിലും സംസാരിച്ചു.

ഉത്തരേന്ത്യക്കാർ

ഉത്തരേന്ത്യക്കാർ

ഉത്തരേന്ത്യയിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മോഷ്ടാക്കൾ എന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സമാനമായ രീതിയിലാണ് മോഷണം നടത്തിയിരിക്കുന്നത്. നീളമുള്ള കത്തിയും മറ്റ് ആയുധങ്ങളുമായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്.

ഞാനൊരു സ്വവർഗാനുരാഗിയാണ്.. പക്ഷെ ഞാനിന്നൊരു ക്രിമിനലല്ല... ഹൃദയസ്പർശിയായ കുറിപ്പ് വായിക്കാം...

English summary
kannur robbery police investigation continues

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more