പിതൃമോക്ഷം തേടി ബലി തർപ്പണം!! നാളെ കർക്കടകവാവ്!! ഒരുക്കങ്ങൾ പൂർത്തിയായി!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കർക്കടക മാസത്തിലെ പ്രധാന ആചാരനുഷ്ഠാനമാണ് കർക്കടക വാവ്. പിതൃമോക്ഷത്തിനായി ലക്ഷോപലക്ഷങ്ങൾ ബലി തർപ്പണം നടത്തി മോക്ഷപ്രാപ്തി നേടും.

കർക്കടകമാസത്തിലെ കറുത്ത വാവ് ദിവസമാണ് വാവുബലി. ഈ ദിവസം പിതൃക്കൾക്കായി ബലി തർപ്പണം നടത്തിയാൽ മൺമറഞ്ഞ പൂർവികരുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.

karkkiadaka vavu

തലേദിവസം ഒരിക്കൽ അനുഷ്ടിച്ച ശേഷമാണ് വാവു ബലി ദിനം ബലി അർപ്പിക്കുന്നത്. ഒരു നേരം മാത്രം അരി ആഹാരം കഴിക്കുന്നതിനെ യാണ് ഒരിക്കൽ എന്ന് പറയുന്നത്. ബലി കഴിഞ്ഞെത്തുന്നവർക്ക് വിഭവ സമൃദ്ധമായി സദ്യയൊരുക്കി നോമ്പ് മുറിക്കും.

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആലുവ മണപ്പുറം, തിരുനാവായ മണപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം എന്നിവിടങ്ങളാണ് ബലിതർപ്പണത്തിന് പ്രധാന തീരങ്ങൾ. മറ്റ് ക്ഷേത്രങ്ങളും ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

പുലർച്ചെയോടെ തന്നെ ബലി തർപ്പണം ആരംഭിക്കും. തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്കിന് കർശന നിയന്ത്രണം ഉണ്ട്.

English summary
karkkidaka vavu bali
Please Wait while comments are loading...