മുഖ്യമന്ത്രി പ്രവാസികളെ അവഗണിച്ചു; ആരോപണവുമായി കെസി ജോസഫ്

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: പ്രവസികളെ മുഖ്യമന്തി അവഗണിച്ചുവെന്ന കടുത്ത ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ പ്രവാസികാര്യ മന്ത്രി കെസി ജോസഫ്. ബംഗളൂരുവില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തിനെതിരെയാണ് വിമര്‍ശസനം. മുന്‍ കാലങ്ങളില്‍ എല്ലാ മുഖ്യമന്ത്രിമാരും ഉണ്ടായപ്പോള്‍ ഇക്കുറി ആരും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

KC Joseph

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപികരിച്ച പ്രവാസി കമ്മിഷന്‍ ഇന്നൊരു ചാപിള്ളയായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എട്ടു മാസം കഴിഞ്ഞിട്ടും കമ്മിഷന് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ജസ്റ്റിസ് ഭവദാസന്റെ പരാതി ഗൗരവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസി പ്രശ്‌നങ്ങളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തികഞ്ഞ പരാജയമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
KC Joseph against Pinarayi Vijayan. He said CM cheat non-residents through skip Pravasi Bharathiya Divas meeting.
Please Wait while comments are loading...