കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഫര്‍ സോണ്‍ പ്രതിസന്ധി; കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി

Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീം കോടതി വിധി പ്രകാരം വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണമെന്നതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി എകെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ പ്രകാരം അതീവ പൊതുതാല്പര്യം പരിഗണിച്ച് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കി ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇതിനകം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. ആവശ്യമായ നിയമ നടപടികളും നിയമ നിര്‍മ്മാണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കേരള നിയമസഭ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

k

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായിരിക്കണമെന്ന് ജൂണ്‍ മൂന്നിനാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കി ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിധി പ്രതികൂലമായി ബാധിക്കുന്നതാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ആദ്യ തവണ ക്ഷമിച്ചു; വീണ്ടും ശ്രീജിത്ത് രവി നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന് കുടുബം, നടന്‍ ജയിലിലേക്ക്ആദ്യ തവണ ക്ഷമിച്ചു; വീണ്ടും ശ്രീജിത്ത് രവി നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന് കുടുബം, നടന്‍ ജയിലിലേക്ക്

വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള കേരള സംസ്ഥാനത്തിന്റെ 30 ശതമാനത്തോളം വനമാണ്. ആകെ ഭൂപ്രദേശത്തിന്റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും കൂടാതെ നിരവധിയായ തടാകങ്ങളും കായലുകളും നെല്‍വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളുമാണ്. സംസ്ഥാനത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 900ത്തിന് മുകളിലാണ്. ഇപ്പോഴത്തെ ജനസംഖ്യ 3.5 കോടിയുമാണ്.

ജനവാസത്തിന് അനുയോജ്യമായ പ്രദേശങ്ങള്‍ സംസ്ഥാനത്ത് വളരെ കുറവാണ്. ഈ കാരണങ്ങളാല്‍ ജനവാസ മേഖലകള്‍ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് സോണിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. അന്തിമ തീരുമാനം വരാനിരിക്കെയാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി വന്നിട്ടുള്ളത്.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ വിധി സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ അത് പൊതുതാല്‍പര്യത്തെ ബാധിക്കുന്നതും ജനജീവിതം ദുരിതത്തിലാക്കുന്നതുമാണ്. അപ്രകാരം ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്ന പക്ഷം കേന്ദ്ര സര്‍ക്കാര്‍ 2011 ഫെബ്രുവരി ഒമ്പതിന് വിജ്ഞാപനം ചെയ്ത മാനദണ്ഡങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതാണെന്നും നിയമസഭ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

English summary
Kerala Assembly Passed Resolution Over Buffer Zone Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X