കീഴാറ്റൂര്‍ കണ്ണൂരിലെ നന്ദിഗ്രാം ആകുമോ; സിപിഎം ആശങ്കയില്‍

  • Posted By:
Subscribe to Oneindia Malayalam

തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ വയല്‍ക്കിളികള്‍ക്കൊപ്പം സമരം നടത്തിയ പതിനൊന്ന് പേരെ സിപിഎം പുറത്താക്കിയതോടെ പാര്‍ട്ടിക്കകത്തും പുറത്തും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. ബൈപ്പാസ് ഗ്രാമത്തിലൂടെ പോകുന്നതുമായ ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നാണ് സമരക്കാരുടെ നിലപാട്.

പിഎസ്‌സിയും ന്യൂജനറേഷനാകുന്നു; ഇനി എല്ലാം ഫേസ്ബുക്കില്‍ അറിയാം

വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രദേശവാസികളാണ് ദേശീയശ്രദ്ധയാകര്‍ഷിച്ച സമരം കീഴാറ്റൂരില്‍ നടത്തുന്നത്. പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടിതീരുമാനത്തിനെതിരെ വലിയസംഘം ആളുകള്‍ സമരം ചെയ്യുന്നു എന്നതുതന്നെയാണ് സമരം ദേശീയ ശ്രദ്ധയിലെത്തിച്ചത്. സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു സമരം എങ്കില്‍ ഇത്രയും വാര്‍ത്താ പ്രാധാന്യം ഇതിന് ലഭിക്കുമായിരുന്നില്ല.

cpm

ഒരു ഗ്രാമത്തിലെ ബഹുഭൂരിപക്ഷവും എതിര്‍ക്കുന്ന പദ്ധതിയെ സിപിഎം അനുകൂലിക്കുമ്പോള്‍ പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന സംഭവമാണ് സിപിഎമ്മിനെ ഓര്‍മപ്പെടുത്തുക. വികസനത്തിന്റെ പേരില്‍ പാവങ്ങളുടെ കൃഷിസ്ഥലം ഏറ്റെടുക്കാന്‍ വെടിവെയ്പ് നടത്തേണ്ടിവന്നത് ബംഗാളില്‍ സിപിഎമ്മിന്റെ പതനത്തിനിടയാക്കിയിരുന്നു.

സമാനരീതിയില്‍ കേരളത്തില്‍ ഏറ്റവും ശക്തമായ സിപിഎം വേരുകളുള്ള കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി വിരുദ്ധ തീരുമാനവുമായി ഒരു സംഘം സമരം നടത്തുമ്പോള്‍ ഏറ്റെടുക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറായിക്കഴിഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ പാര്‍ട്ടി വോട്ടുകള്‍ കുറയുകയാണെങ്കില്‍ സിപിഎം വിമര്‍ശിക്കപ്പെട്ടേക്കാം.

ദേശീയപാത വികസനത്തിനായി ഗ്രാമത്തിലൂടെ ബൈപ്പാസ് കടന്നുപോകുന്നതാണ് സമരത്തിന് കാരണമായത്. ആബാലവൃദ്ധം ജനങ്ങളും സമരത്തില്‍ അണിചേര്‍ന്നത് ശ്രദ്ധേയമായിരുന്നു. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിന് പകരം ദേശീയപാത വികസനമാണ് വേണ്ടതെന്നാണ് സമരക്കാരുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Keezhattur stir: Kerala averts a Nandigram like situation in Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്