മിനിമം ചാർജ് ഇനി എട്ട് രൂപ... സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ചു... മന്ത്രിസഭയുടെ അംഗീകാരം...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കാനുള്ള ഇടതുമുന്നണിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞദിവസം ചേർന്ന ഇടതുമുന്നണി യോഗവും ബസ് ചാർജ് വർദ്ധിപ്പിക്കാൻ അനുമതി നൽകിയിരുന്നു. പുതിയ നിരക്കനുസരിച്ച് എട്ട് രൂപയാകും ഇനി മിനിമം ചാർജ്.

bus

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിലെയും മിനിമം ചാർജുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചറിൽ 11 രൂപയും, സൂപ്പർ ഫാസ്റ്റിൽ 15 രൂപയുമാണ് പുതുക്കിയ മിനിമം ചാർജ്. ഇതിനുപുറമേ സ്ലാബ് അടിസ്ഥാനത്തിലും നിരക്കിൽ നേരിയ മാറ്റമുണ്ടാകും. അതേസമയം, വിദ്യാർത്ഥികളുടെ നിരക്കിൽ മാറ്റംവരുത്തേണ്ടതില്ലെന്ന് മന്ത്രിസഭ യോഗം തീരുമാനമെടുത്തു. അതിനാൽ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം മന്ത്രിസഭ അംഗീകരിച്ചില്ല.

അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച...

ബാർക്കോഴ കേസ് സിപിഎമ്മിനെ തിരിച്ചടിക്കുന്നു? സിപിഎമ്മിനെ വെട്ടിലാക്കി ബിജുരമേശിന്റെ വെളിപ്പെടുത്തൽ..

എന്നാൽ സർക്കാർ അംഗീകരിച്ച ചാർജ് വർദ്ധന അപര്യാപ്തമാണെന്നാണ് ബസുടമകളുടെ അഭിപ്രായം. നിലവിലെ ചെലവുകൾക്ക് അനുസൃതമായുള്ള നിരക്ക് വർദ്ധനയല്ല നടപ്പിലാക്കിയതെന്നും, വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചില്ലെന്നും ബസുടമകളുടെ പ്രതിനിധികൾ കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് ബസ് ചാർജ് വർദ്ധനയ്ക്ക് അനുമതി നൽകിയത്. ജനങ്ങൾക്ക് ഭാരമാകാത്ത രീതിയിൽ ബസ് ചാർജ് വർദ്ധന നടപ്പിലാക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ നിർദേശം.

English summary
kerala cabinet approved the decision to increase bus fare.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്