ഇടതു മുന്നണി പ്രവേശനം; കാനം രാജേന്ദ്രന്‍ കുശിനിക്കാരനെന്ന് കേരള കോണ്‍ഗ്രസ് നേതാവ്

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരള കോണ്‍ഗ്രസ് എംഎല്‍എ ഡോ. എന്‍.ജയരാജിന്റെ മറുപടി. മുന്നണി പ്രവേശനം തീരുമാനിക്കേണ്ടത് കാരണവന്മാരാണെന്നും കാനം അവിടെ കുശിനിക്കാരന്‍ മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.

ദുബായില്‍ ആയുധം കൈവശം വച്ചാല്‍ പിഴ 30,000 ദിര്‍ഹം വരെ

ബാര്‍ കോഴക്കേസിലും ഇപ്പോള്‍ സോളാര്‍ കേസിലും ഉള്‍പെട്ടിരിക്കുന്ന കേരള കോണ്‍ഗ്രസിനെ (എം) തൈലം തളിച്ചെടുക്കേണ്ട ആവശ്യം ഇടതുമുന്നണിക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജ് മറുപടിയുമായെത്തിയത്. കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലും അപേക്ഷ നല്‍കി കാത്തിരിക്കുന്നില്ലെന്നും ജയരാജ് പറഞ്ഞു.

kanam-rajendran

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, സിപിഐയുടെ എതിര്‍പ്പാണ് പ്രവേശനം നീണ്ടുപോകാന്‍ കാരണം. ആര്‍ക്കും എപ്പോഴും വന്നു പോകാവുന്ന സ്ഥലമല്ല ഇടതുമുന്നണിയെന്നാണ് വിഷയത്തില്‍ സിപിഐയുടെ വാദം.. ഈ മുന്നണിയില്‍ വര്‍ഷങ്ങളായി അകത്തേക്ക് പ്രവേശനം കാത്തിരിക്കുന്ന ഘടക കക്ഷികള്‍ വേറെയുണ്ടെന്നും കാനം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ സിപിഎം ഇതുവരെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kerala congress m leader against kanam rajendran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്