Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പറക്കുന്നു; ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു, ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുമെന്ന ട്രെന്‍ഡ് മാറി. ക്രൂഡ് ഓയില്‍ വില താഴാന്‍ തുടങ്ങിയതോടെ സ്വര്‍ണവില ഉയര്‍ന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ സമവായ ചര്‍ച്ചയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു എന്ന വിവരം വന്നതും സമാധാന അന്തരീക്ഷം വരുമെന്ന ശുഭപ്രതീക്ഷ നല്‍കി. ഇതിന് പിന്നാലെയാണ് സ്വര്‍ണവില കൂടിയത്.

വോട്ടർമാരുടെ മർമ്മത്തിൽ പിടിച്ച് വിജയ്; 'നെയ്ത്തുകാർക്ക് 30,000, കർഷകരുടെ വായ്‌പ എഴുതിത്തള്ളും'
വോട്ടർമാരുടെ മർമ്മത്തിൽ പിടിച്ച് വിജയ്; 'നെയ്ത്തുകാർക്ക് 30,000, കർഷകരുടെ വായ്‌പ എഴുതിത്തള്ളും'

ഡോളര്‍ സൂചിക കാര്യമായ മുന്നേറ്റം നടത്തുന്നില്ല. ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ഇന്ത്യന്‍ രൂപ അല്‍പ്പം മെച്ചപ്പെട്ടു. ഓഹരി വിപണികളില്‍ മുന്നേറ്റം പ്രകടമാണ്. ഇതിനിടെയാണ് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്ന്. ആയിരം രൂപയില്‍ അധികം ഇന്ന് പവന് വര്‍ധിച്ചു. വിശദമായി അറിയാം.

gold price kerala april15

കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇന്നലെ ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വര്‍ധിച്ചു. ഇന്നും സമാനമായ വിവരം തന്നെയാണ് സ്വര്‍ണവിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 113920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14240 രൂപയാണ് നല്‍കേണ്ടത്.

22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് 1040 രൂപയും. അതേസമയം, വെള്ളിയുടെ വിലയിലും ഇന്ന് വലിയ മാറ്റമുണ്ടായി. ഗ്രാമിന് 270 രൂപയായി വര്‍ധിച്ചു. 15 രൂപയുടെ വര്‍ധനവാണ് കാണുന്നത്. പത്ത് ഗ്രാം വെള്ളിക്ക് ഇന്ന് നല്‍കേണ്ടത് 2700 രൂപയാണ്. എല്ലാ ലോഹങ്ങളുടെയും വിലയില്‍ കുതിപ്പ് കാണുന്നു എന്നതാണ് ഇന്നത്തെ പ്രധാന മാറ്റം.

പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമാകുന്നത് ഇങ്ങനെ

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11700 രൂപയായി. ഒരു പവന് 93600 രൂപയാണ് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9110 രൂപയും പവന് 72880 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5875 രൂപയും പവന് 47000 രൂപയും നല്‍കണം. ഈ സ്വര്‍ണത്തിന് ആളുകള്‍ ഏറി വരികയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ അത്രവില ഇല്ല എന്നതാണ് ഇതിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണം.

22 കാരറ്റ് സ്വര്‍ണം ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 1..23 ലക്ഷം വരെ ചെലവ് പ്രതീക്ഷിക്കാം. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ 1.13 ലക്ഷം രൂപ കിട്ടിയേക്കും. സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കിയ പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം വില്‍ക്കുന്ന വേളയില്‍ നഷ്ടമാകും. അതിന് പുറമെ മാര്‍ക്കറ്റ് വില കിട്ടുകയുമില്ല.

ഡോളര്‍ സൂചിക 98.16 എന്ന നിരക്കിലാണ് ഇന്നുള്ളത്. രൂപയുടെ മൂല്യം 93.15 ആയി മെച്ചപ്പെട്ടു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4828 ഡോളറാണ് ഇന്നത്തെ വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇതില്‍ മാറ്റം വരും. ക്രൂഡ് ഓയില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 95 ഡോളറിലേക്ക് വില താഴ്ന്നിട്ടുണ്ട്. ഈ ഘടങ്ങളാണ് കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ പ്രധാനമായും പരിഗണിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+