Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയത്തിലേക്ക് വരുമോ? കുഞ്ചാക്കോ ബോബന്റെ മറുപടി ഇങ്ങനെ, പിഷാരടി വെറുതെ വന്നതല്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഏറെ ചര്‍ച്ചയായ പേരാണ് രമേഷ് പിഷാരടി. അദ്ദേഹം മല്‍സരിച്ച മണ്ഡലത്തിന്റെ പ്രത്യേകതയും അതിനൊരു കാരണമാണ്. എന്നാല്‍ പിഷാരടിയുമായി അടുപ്പമുള്ളവരും അദ്ദേഹത്തെ അറിയുന്നവരുമെല്ലാം പറയുന്ന ഒരു കാര്യമുണ്ട്, പിഷാരടിയുടെ രാഷ്ട്രീയ നിലപാടും അദ്ദേഹത്തിന്റെ അറിവും. എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് പിഷാരടി.

ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും
ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും

മമ്മൂട്ടിക്കൊപ്പം എന്തുകൊണ്ട് മുഴുവന്‍ സമയം പിഷാരടിയെ കാണുന്നു എന്ന ചോദ്യത്തിന് സിനിമാ രംഗത്തുള്ളവര്‍ പറഞ്ഞ മറുപടിയും പിഷാരടിയുടെ അറിവും പരിജ്ഞാനവുമാണ്. രമേശ് പിഷാരടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയത് വെറുതെ അല്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. പിഷാരടിയുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍.

Kunchacko Boban politics

തമാശ പറയുന്ന വ്യക്തിയായിട്ടാണ് പിഷാരടിയെ മിക്കവരും അറിയുന്നത്. സമൂഹത്തെ പറ്റി അറിയാന്‍ താല്‍പ്പര്യമുള്ള വ്യക്തിയാണ് പിഷാരടി എന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് പിഷാരടിക്ക് നന്നായി അറിയാം. തന്നേക്കാള്‍ കൂടുതല്‍ ഭാര്യ പ്രിയയുമായിട്ടാണ് പിഷാരടി രാഷ്ട്രീയം പറയാറുള്ളത് എന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

സ്വര്‍ണം പറക്കുന്നു; ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു, ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, പവന്‍ വില
സ്വര്‍ണം പറക്കുന്നു; ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു, ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, പവന്‍ വില

വെറുതെ പക്ഷം മാറി പ്രിയയും പിഷാരടിയും സംവാദം നടത്താറുണ്ട്. പിഷാരടി വെറുതെ രാഷ്ട്രീയത്തില്‍ വന്ന ആളല്ല. ആഗ്രഹിച്ച്, അതിന് ശ്രമം നടത്തിയാണ് പിഷാരടി എത്തിയത്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല പിഷാരടി രാഷ്ട്രീയത്തില്‍ വന്നത്. പ്രചാരണത്തിന് ആരെങ്കിലും വരണമെന്ന് താന്‍ ആവശ്യപ്പെടില്ല എന്ന് പിഷാരടി പറഞ്ഞിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ വിശദീകരിച്ചു.

കുഞ്ചാക്കോ ബോബന്‍ രാഷ്ട്രീയത്തില്‍ സജീവമാകുമോ?

പാര്‍ട്ടിക്കും വിശ്വാസത്തിനുമൊക്കെ അപ്പുറത്ത് ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ സാധിക്കണം. അവസരം ലഭിച്ചാല്‍ രാഷ്ട്രീയത്തില്‍ എത്തുമോ എന്ന ചോദ്യത്തിന്, അതിനുള്ള തയ്യാറെടുപ്പുകള്‍ വേണ്ടി വരുമെന്നാണ് കുഞ്ചാക്കോ ബോബന്‍ മറുപടി നല്‍കിയത്. സിനിമയില്‍ എത്തിയത് ആഗ്രഹിക്കാതെയാണ്. പിന്നീട് അതിന് വേണ്ടി ഒട്ടേറെ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു...

രാഷ്ട്രീയത്തില്‍ വരണം എങ്കില്‍ ആദ്യം അതിന് ആഗ്രഹം ഉണ്ടാകണം. തയ്യാറെടുപ്പും ശ്രമവും ഉണ്ടാകണം. ആഗ്രഹം വന്നാല്‍ താനല്ല, ആരാണെങ്കിലും ചെയ്യുമെന്നും കുഞ്ചാക്കോ ബോബന്‍ മറുപടി നല്‍കി. സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ പേര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാണ്. നടന്‍ മുകേഷും ഗണേഷ് കുമാറുമെല്ലാം അതില്‍ ചിലര്‍ മാത്രം.

ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി

സുരേഷ് ഗോപി കേന്ദ്രമന്ത്രി വരെ ആയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജഗദീഷ് ഇനി രാഷ്ട്രീയത്തിലേക്കില്ല എന്നാണ് പറയുന്നത്. സലീം കുമാര്‍ തിരഞ്ഞെടുപ്പ് രംഗത്തില്ലെങ്കിലും പ്രചാരണ വേദികളില്‍ സജീവമാണ്. ധര്‍മജന്‍ ബോള്‍ഗാട്ടി മല്‍സരിച്ച വ്യക്തിയാണ്. അഞ്ജലി നായര്‍ ഇത്തവണ മല്‍സരിച്ചു. വരും വര്‍ഷങ്ങളില്‍ ഇനിയും കൂടുതല്‍ പേര്‍ സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+