കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ നാല് സോണുകൾ: റെഡ് സോണുകളിൽ നിയന്ത്രണം കർശനം, ഓറഞ്ച്- ഗ്രീൻ സോണുകൾക്ക് ഇളവ്!!

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സോണുകളാക്കി തിരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെ നാല് സോണുകളാണ് കേരളത്തിലുള്ളത്. ഏപ്രിൽ 20ഓടെ ഓറഞ്ച് ബി, ഗ്രീൻ സോണുകളിൽ ഉൾപ്പെടുന്ന ജില്ലകളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ പ്രാബല്യത്തിൽ വരികയും ചെയ്യും. എന്നാൽ ദേശീയ തലത്തിൽ ഇത്തരത്തിലല്ല തരംതിരിച്ചിട്ടുള്ളത്. ഇത് പ്രകാരം ഹോട്ട് സ്പോട്ട് ആയ ജില്ലകൾ, അല്ലാത്ത ജില്ലകൾ എന്ന് മാത്രമേ ഉള്ളൂ.

ലോക്ക് ഡൗണ്‍ ലംഘനം റോഡിൽ മാത്രമല്ല, കടലിലും! കോഴിക്കോട് അഞ്ച് ബോട്ടുകൾ പിടികൂടിലോക്ക് ഡൗണ്‍ ലംഘനം റോഡിൽ മാത്രമല്ല, കടലിലും! കോഴിക്കോട് അഞ്ച് ബോട്ടുകൾ പിടികൂടി

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുന്ന്. ഈ ജില്ലകളിൽ മെയ് മൂന്ന് വരെ സമ്പൂർണ്ണ ലോക്ക്ഡൌൺ നടപ്പിലാക്കും. റെഡ് സോണിൽ ഉൾപ്പെടുന്ന ജില്ലകളിൽ വിമാനസർവീസ്, ട്രെയിൻ സർവീസ്, മെട്രോ, പൊതുഗതാ സംവിധാനങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല. ഇതിന് പുറമേ ജില്ല വിട്ടുള്ള യാത്രകളും അനുവദിക്കുകയില്ല.

കേരളത്തില്‍ ഞായറാഴ്ച രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. റെഡ് ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെടുന്ന ജില്ലകളിലെ അതിർത്തികളിൽ അടച്ചിടും. അവശ്യ വസ്തുക്കളുടെ ചരക്കുനീക്കം മാത്രമേ അനുവദിക്കൂ. പരമാവധി രണ്ട് എക്സിറ്റ്- എൻട്രി പോയിന്റുകൾ മാത്രമേ അനുവദിക്കൂ. ഇളവുള്ള ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ വില്ലേജുകളുടെ അതിർത്തികളും അടച്ചിടും. കേരളത്തിൽ ആകെ 80 ഹോട്ട് സ്പോട്ടുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

 ഓറഞ്ച് സോൺ

ഓറഞ്ച് സോൺ

പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളാണ് ഓറഞ്ച് എ സോണിൽ ഉൾപ്പെടുന്നത്. ഏപ്രിൽ 24 വരെ ലോക്ക്ഡൌൺ നടപ്പിലാക്കുന്ന ഈ ജില്ലകളിൽ അതിന് ശേഷം ഭാഗികമായ ഇളവുകൾ അനുവദിക്കും. ഈ ജില്ലകളിൽ ഏപ്രിൽ 20 വരെ സമ്പൂർണ്ണ ലോക്ക് ഡൌൺ നടപ്പിലാക്കുകയും അതിന് ശേഷം ഭാഗികമായി ഇളവുകൾ അനുവദിക്കുകയും ചെയ്യും. എന്നാൽ ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങൾ കണ്ടെത്തി പൂർണ്ണമായി അടച്ചിടും. ഏപ്രിൽ 24ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഇളവുകൾ അനുവദിക്കുക.

ആലപ്പുഴയും തിരുവനന്തപുരവും പാലക്കാടും വയനാടുമാണ് ഓറബ് ബി സോണിൽ ഉൾപ്പെടുന്നത്. സിനിമാ തിയ്യേറ്ററുകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടണം. പൊതു- സ്വകാര്യ പരിപാടികൾക്കും ആളുകൾ കൂട്ടം ചേരുന്നതിനും മെയ് മൂന്ന് വരെ നിരോധനമുണ്ട്. കടകളും റസ്റ്റോറന്റുകളും വൈകുന്നേരം ഏഴ് മണി വരെയാണ് തുറക്കാൻ അനുമതിയുള്ളത്. ഓറഞ്ച് ബി വിഭാഗത്തിൽ പെടുന്ന ജില്ലകളിൽ ഏപ്രിൽ 20 ന് ഇളവുകൾ തുടങ്ങും.

ഗ്രീൻ സോൺ

ഗ്രീൻ സോൺ

കോട്ടയവും ഇടുക്കിയുമാണ് ഗ്രീൻ സോണിലുൾപ്പെടുന്നത്. ലോക്ക്ഡൌൺ നിലവിലുള്ള ഈ ജില്ലകളിൽ ഏപ്രിൽ 20 മുതലാണ് ഗ്രീൻസോണിനുള്ള ഇളവുകൾ നൽകുന്നത്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സാധാരണ ജീവിതം അനുവദിക്കുക. എന്നാൽ ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ അനുവദിക്കില്ല. അയൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയിൽ ഇടുക്കിയിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ജില്ല വിട്ടുള്ള യാത്രകൾക്കും അനുമതി ഉണ്ടായിരിക്കില്ല.

 സാമൂഹിക അകലം പാലിക്കണം

സാമൂഹിക അകലം പാലിക്കണം


കേന്ദ്രസർക്കാർ ഹോട്ട്സ്പോട്ടുകളായി അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിർമാണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇളവുണ്ട്. തൊഴിലാളികളുടെ ആരോഗ്യപരിശോധന കൃത്യമായി നടത്തുന്നതിനൊപ്പം സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ഉറപ്പാക്കേണ്ട ചുമതല തൊഴിലുടമയ്ക്കാണ്.

യാത്രാ- താമസ സൌകര്യം

യാത്രാ- താമസ സൌകര്യം


വ്യവസായ മേഖലയിൽ കയർ, കശുവണ്ടി, ഖാദി മേഖലകളുടെ പ്രവർത്തനങ്ങൾ പുനനാരംഭിക്കാൻ അനുമതിയുണ്ട്. കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദേശങ്ങൾ കണക്കിലെടുത്താണ് ഈ മേഖലയിലെ പ്രവർത്തനങ്ങൾ ആരംഭിക്കുക. അതേ സമയം ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ വ്യവസായ ശാലകൾക്കും പ്രവർത്തനാനുമതിയുണ്ട്. ജീവക്കാർക്ക് താമസ സ്ഥലത്തിനൊപ്പം വാഹന സൌകര്യവും ഒരുക്കേണ്ടതുണ്ട്. എന്നാൽ 50 ശതമാനം ജീവനക്കാരെ മാത്രേ ഒരു സമയത്ത് ജോലി ചെയ്യിപ്പിക്കാൻ പാടുള്ളൂ. തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി കൃത്യമായി പരിശോധിക്കേണ്ടതും അനിവാര്യമാണ്. ഇതിന് പുറമേ റബ്ബർ സംസ്കരണ യൂണിറ്റുകൾക്കും ഉത്തരവിൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്ന് കശുവണ്ടി കൊല്ലത്ത് എത്തിക്കാനുള്ള അനുമതിയും സർക്കാർ നൽകുന്നുണ്ട്.

കാർഷിക മേഖലയ്ക്ക് ആശ്വാസം

കാർഷിക മേഖലയ്ക്ക് ആശ്വാസം

കാർഷിക മേഖലയിൽ വിത്തിടുന്നതിനായി പാടശേഖരം ഒരുക്കുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ച് വിപണിയിലെത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഓയിൽ മിൽ, പൊടിമിൽ, വെളിച്ചെണ്ണ ഉൽപ്പാദന ഫാക്ടറികൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്. വിത്തും വളങ്ങളും വിൽക്കുന്ന കടകൾ തുറക്കുന്നതിനും അനുമതി ലഭിക്കും. അതേ സമയം കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ് കാർഷിക മേഖലയിൽ ഇളവുകൾ നടപ്പാക്കുക. തോട്ടം മേഖലയ്ക്കും ഉത്തരവിൽ ഇളവകുകളുണ്ട്. 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാനാണ് അനുമതി. വിളവെടുപ്പുമായി ബന്ധപ്പെട്ട ഉപരണങ്ങൾ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും കൊണ്ടു പോകുന്നതിന് അനുമതിയുണ്ട്. പഴങ്ങൾ കൊണ്ടുപോകുന്നതിനും ഇത്തരത്തിൽ ഇളവുകളുണ്ട്. കാപ്പി, കൊക്കോ, മുള, തേങ്ങ, സുഗന്ധവ്യജ്ഞനങ്ങൾ, എന്നിവയുടെ വിളവെടുപ്പ് പ്രോസസസിംഗ്, പാക്കിംഗ്, വിൽപ്പന എന്നിവയ്ക്ക് ഇളവുണ്ട്.

 ആരോഗ്യ മേഖലയിൽ

ആരോഗ്യ മേഖലയിൽ


ആയുർവേദം, ഹോമിയോപ്പതി എന്നിവയുൾപ്പെടെ എല്ലാത്തരം ആശുപത്രികൾക്കും തുറന്ന് പ്രവർത്തിക്കാം. മരുന്നുകൾക്ക് തുറന്ന് പ്രവർത്തിക്കുന്നതിനും തടസ്സങ്ങളില്ല. ഇതിന് പുറമേ തദ്ദേശ സ്വയംഭരണ അതിർത്തികളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ ടെലി മെഡിസിൻ സൌകര്യവും ലഭ്യമാക്കും. രോഗികളെ നേരിട്ട് കാണേണ്ട സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വാഹനം ഉപയോഗിക്കാം. രോഗികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം. സുരക്ഷാ നിർദേശങ്ങൾ പാലിച്ച് ആയുർവേദ, ഹോമിയോ മരുന്ന് കമ്പനികൾക്കും സംസ്ഥാനത്ത് പ്രവർത്തിക്കാം.

പഞ്ചായത്തും വില്ലേജും തുറക്കും

പഞ്ചായത്തും വില്ലേജും തുറക്കും


പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അക്ഷയകേന്ദ്രങ്ങൾ, കൃഷിഭവൻ, എന്നിവയ്ക്ക് പുറമേ കുറഞ്ഞ ജീവനക്കാരെ വച്ച് സഹകരണ സ്ഥാപനങ്ങളും പ്രവർത്തിക്കാം. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ തടസ്സപ്പെടാതിരിക്കുന്നതിന് വേണ്ടിയാണിത്. തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഒരു ടീമിൽ അഞ്ചിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ പാടില്ല. അതേ സമയം മെയ് മൂന്ന് വരെ അടച്ചിടുന്ന സ്ഥാപനങ്ങൾ വൃത്തിയാക്കുന്നതിനും മറ്റുമായി ഒരു ദിവസം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

 വാഹനങ്ങൾക്ക് ഇളവ്

വാഹനങ്ങൾക്ക് ഇളവ്

ഏപ്രിൽ 20ന് ശേഷം ഇളവുള്ള മേഖലകളിൽ ഒറ്റ അക്കം, ഇരട്ട അക്കം എന്ന കണക്കിൽ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാനുള്ള അനുമതിയുണ്ട്. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ ഒറ്റ, ഇരട്ട അക്ക നിബന്ധന ഉണ്ടായിരിക്കില്ല.

 യാത്രാ നിയന്ത്രണങ്ങൾ ( മെയ് മൂന്ന് വരെ)

യാത്രാ നിയന്ത്രണങ്ങൾ ( മെയ് മൂന്ന് വരെ)

മെഡിക്കൽ രംഗത്തെയയും വെറ്റിനറി വിഭാഗത്തിലേയും ജീവനക്കാർ, ശാസ്ത്രജ്ഞർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ലാബ് ടെക്നീഷ്യന്മാർ, വയറ്റാട്ടി, ആശുപത്രിയിലെ മറ്റ് ജീവനക്കാർ എന്നിവർ ഒഴികെയുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. എല്ലാത്തരം ആഭ്യന്തര, രാജ്യാന്ത വിമാന യാത്രകൾക്കും വിലക്കുണ്ട്. സുരക്ഷാ ആവശ്യങ്ങൾക്കല്ലാതെയുള്ള എല്ലാത്തരം ട്രെയിൻ യാത്രകൾ അനുവദിക്കില്ല. എല്ലാത്തരം അന്തർ ജില്ലാ ഗതാഗതങ്ങൾക്കുമുള്ള നിരോധനം തുടരും. മെട്രോ- റെയിൽ എന്നിവ സർവീസ് നടത്താൻ പാടില്ല. മെഡിക്കൽ ആവശ്യങ്ങൾക്കോ മാനദണ്ഡങ്ങൾ പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങൾക്കോ അല്ലാതെയുള്ള വ്യക്തിഗത അന്തർ സംസ്ഥാന, അന്തർ ജില്ലാ യാത്രകൾ അനുവദനീയമല്ല. ഓട്ടോറിക്ഷകൾ, ക്യാബ് സർവീസ് എന്നിവയ്ക്കും നിരത്തിലിറങ്ങാൻ അനുമതിയുണ്ട്.

പാൽവിതരണവും കന്നുകാലികളും

പാൽവിതരണവും കന്നുകാലികളും


പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ശേഖരണം, പ്രോസസിംഗ്, വിതരണം എന്നിവയ്ക്ക് ഇളവുകൾ ലഭ്യമാണ്. വിതരണ ശൃഖലകൾക്കും പ്രവർത്തനാനുമതിയുണ്ട്. കന്നുകാലി ഫാമുകൾ, കോഴി ഫാമുകൾ , കന്നുകാലികൾക്കുള്ള ഭക്ഷണങ്ങൾ തയ്യാറാക്കുന്ന പ്ലാന്റുകൾ, സോയ, ചോളം എന്നിവ ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. കോഴി ഫാം ഉൽപ്പന്നങ്ങൾ കൊണ്ടുപോകാനും അനുമതിയുണ്ട്.

 എന്താണ് ഹോട്ട്സ്പോട്ട്?

എന്താണ് ഹോട്ട്സ്പോട്ട്?

ആറിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പ്രദേശമോ ജില്ലയോ ആണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കപ്പെടുന്നത്. കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളോ് വീടുകളിൽ തന്നെ തുടരാനും ആവശ്യപ്പെടും.

 ഹോട്ട്സ്പോട്ടുകളിൽ അനുവദനീയമല്ലാത്തത് എന്ത്

ഹോട്ട്സ്പോട്ടുകളിൽ അനുവദനീയമല്ലാത്തത് എന്ത്

ഹോട്ട്സ്പോട്ടുകളായി കണ്ടെത്തുന്ന പ്രദേശങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുകയോ ആളുകളെ പുറത്തേക്ക് പോകാൻ അനുവദിക്കുകയോ ഇല്ല. വീടുകളിൽ നിന്ന് ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കാത്ത പ്രദേശങ്ങളിൽ മരുന്നുകൾ, പലചരക്കുകൾ, ഭക്ഷണം എന്നിവ വീട്ടുപടിക്കലെത്തിക്കും. മാധ്യമങ്ങൾക്കും ഹോട്ട്സ്പോട്ടുകളിലേക്ക് പ്രവേശിപ്പിക്കില്ല.

 ഹോട്ട്സ്പോട്ടുകളിൽ അനുവദിക്കുന്നത് എന്ത്

ഹോട്ട്സ്പോട്ടുകളിൽ അനുവദിക്കുന്നത് എന്ത്

വീടുകൾ തോറും കയറിയിറങ്ങി ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കും. ആളുകൾക്ക് വീട്ടുപടിക്കലേക്ക് പലചരക്കു സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഓർഡർ ചെയ്യാം. അടിയന്തര ഘട്ടങ്ങളിൽ അനുമതിയോടെ ആംബുലൻസുകൾക്ക് പ്രവേശിക്കാം. ഈ പ്രദേശങ്ങൾ സർക്കാർ അണുവിമുക്തമാക്കും.

 എന്താണ് കണ്ടെയ്ൻമെന്റ് സോൺ?

എന്താണ് കണ്ടെയ്ൻമെന്റ് സോൺ?

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച ഭൂപ്രദേശത്തെയാണ് എന്താണ് കണ്ടെയ്ൻമെന്റ് സോൺ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ജനസഞ്ചാരത്തിന് കർശന നിയന്ത്രണങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിരിക്കുക. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കുന്നതിനും പ്രാദേശിമായി രോഗവ്യാപനം ഉണ്ടാതിരിക്കാനുമാണ് ഈ മേഖലയെ പ്രത്യേകം അടയാളപ്പെടുത്തി വെക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതോടെ സമീപത്തെ ചില പ്രദേശങ്ങളോ ലൈനുകളോ ആയിരിക്കും എന്താണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത്.

English summary
Kerala government announces guidelines for lockdown relaxation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X