Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക ആക്രമണം; വടിവാളുമായി പ്രകടനം

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മികച്ച വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ വടക്കന്‍ മേഖലയില്‍ ആക്രമണ സംഭവങ്ങള്‍. കണ്ണൂരിലും കോഴിക്കോടും പലയിടങ്ങളിലും ആഹ്ലാദ പ്രകടനത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം ഉണ്ടായി. പാനൂരില്‍ വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നാട്ടുകാര്‍ക്ക് നേരെ വടിവാള്‍ വീശുന്നതിന്റെയും വാഹനങ്ങള്‍ തകര്‍ക്കുന്നതിന്റെയും ഒക്കെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ഭാഗത്തെ വീടുകളിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും സ്ത്രീകള്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബഹുദൂരം പിന്നിലാക്കി യുഡിഎഫ് വിജയം സ്വന്തമാക്കിയതോടെ കടുത്ത നിരാശയിലായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ഇതിനു പിന്നാലെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

kannur

കോഴിക്കോട് ബിജെപിയുടെ വനിത സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതിയുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി അനഘ സി ബാബുവിന്റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഇതു സംബന്ധിച്ച് അനഘ പരാതി നല്‍കി.

കോഴിക്കോട് വടകരയില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ഉണ്ടായ ബോംബ് ആക്രമണത്തില്‍ പ്രതിമയുടെ കൈകള്‍ തകര്‍ന്നു. കോണ്‍ഗ്രസ് ഓഫീസിന്റെ കെട്ടിടത്തിനും കേടുപാടുകള്‍ ഉണ്ടായി. കാസര്‍ഗോഡ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. നെയ്യാറ്റിന്‍കരയില്‍ സിപിഎം ബിജെപി സന്ദര്‍ശനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന്റെ ആഘോഷത്തിനിടയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിനകത്ത് സൂക്ഷിച്ച് പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+