Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ

കേരളത്തിലെ നിലവിലെ എംഎൽഎമാരിൽ 70 ശതമാനം പേരും ക്രിമിനൽ കേസ് പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആർ) റിപ്പോർട്ട്., പകുതിയിലധികം പേർ കോടീശ്വരൻമാരാണെന്നും കേരള ഇലക്ഷൻ വാച്ചുമായി ചേർന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

92 പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇതിൽ 33 എം എൽ എമാർ (25%) കൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്. രണ്ട് എം എൽ എമാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് (കൊലപാതകം) പ്രകാരവും, മൂന്ന് പേർക്കെതിരെ 307-ാം വകുപ്പ് (കൊലപാതക ശ്രമം) പ്രകാരവും കേസുകളുണ്ട്. മൂന്ന് എംഎൽഎമാർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഒരാൾക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ksjസി പി എമ്മിന് 58 എം എൽ എമാരാണ് ഉള്ളത്. ഇതിൽ 43 പേർക്കെതിരേയും (74%) കേസുണ്ട്. കോൺഗ്രസിലെ 21-ൽ 19 പേർക്കെതിരേയും (90%) സി പി ഐ 44 , ഐ യു എം എൽ 86% എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിലെ കണക്കുകൾ.

cpmcongress2

എം എ എമാരുടെ ആസ്തി കണക്കുകളും എ ഡി ആർ റിപ്പോർട്ടിൽ പറയുന്നുണ്ട്. 72 എംഎൽഎമാർക്ക് (55%) ഒരു കോടി രൂപയിൽ കൂടുതൽ ആസ്തിയുണ്ട്. എല്ലാ എംഎൽഎമാരുടെയും മൊത്തം ആസ്തി 363.78 കോടി രൂപയാണ്. ശരാശരി 2.75 കോടി രൂപ ഒരു എംഎൽഎക്ക് വരും.

കേരള കോൺഗ്രസ് (എം), ജെ ഡി (എസ്), എൻ സി പി, കേരള കോൺഗ്രസ് എന്നീ പാർട്ടികളിലെ എല്ലാ നിയമസഭാ അംഗങ്ങൾക്കും ഒരു കോടിക്ക് മേൽ ആസ്തിയുണ്ട്. പ്രമുഖ പാർട്ടികളിൽ, ഐ യു എം എൽ (86%), കോൺഗ്രസ് (62%), സി പി എം (40%) എംഎൽഎമാർ കോടീശ്വരന്മാരാണ്.

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനാണ് ഏറ്റവും ധനികൻ. അദ്ദേഹത്തിന് 34 കോടി രൂപയിലധികം ആസ്തിയുണ്ട്. സ്വതന്ത്ര എം എൽ എ മാണി സി കാപ്പൻ (27 കോടി രൂപയിലധികം), കേരള കോൺഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാർ (19 കോടി രൂപയിലധികം) എന്നിവരാണ് തൊട്ടുപിന്നിൽ.

ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എം എൽ എ സി പി എമ്മിലെ പി പി സുമോദാണ്. ഏകദേശം 9.9 ലക്ഷം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്.
വിദ്യാഭ്യാസപരമായി, 61% എംഎൽഎമാരും ബിരുദധാരികളോ അതിനു മുകളിലോ യോഗ്യതയുള്ളവരാണ്. 36% പേർ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിച്ചവരാണ്. നിയമസഭയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്; ആകെ 11 (8%) പേർ മാത്രമാണ് സ്ത്രീകൾ.

പ്രായപരിധി അനുസരിച്ച്, 70% എംഎൽഎമാരും 51 നും 80 നും ഇടയിൽ പ്രായമുള്ളവരാണ്. ബാക്കിയുള്ള 30% പേർ 25 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+