• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്ലസ് വണ്‍ പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ ആറിന്; മോഡല്‍ പരീക്ഷ ഇന്ന് മുതല്‍ ആരംഭിച്ചു

Google Oneindia Malayalam News

തിരുവനന്തകപുരം: സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ചത് അനുസരിച്ച് പ്ലസ് വണ്‍ പൊതു പരീക്ഷ സെപ്റ്റംബര്‍ ആറിന് ആരംഭിക്കും. അതിന് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ ഇന്ന് മുതല്‍ ആരംഭിച്ചു. ഇന്ന് രാവിലെ 9.30ന് ആണ് പരീക്ഷ ആരംഭിച്ചത്. ചോദ്യപ്പേപ്പര്‍ പോര്‍ട്ടല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്നാണ് പരീക്ഷ എഴുതേണ്ടത്. പരീക്ഷയ്ക്ക് ശേഷം സംശയനിവാരണത്തിന് അധ്യാപകരെ ബന്ധപ്പെടാവുന്നതാണ്. കൊവിഡ് പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ വീട്ടിലിരുന്ന് എഴുതാനുള്ള അവസരം നല്‍കിയത്.

സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത് അനുസരിച്ച് ഉത്തരക്കടലാസ് എത്തിക്കേണ്ടതാണ് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് പകല്‍ ഒന്നിന് ചോദ്യപേപ്പര്‍ പോര്‍ട്ടലില്‍ ലഭ്യമാകുന്നതാണ്. സെപ്റ്റംബര്‍ നാലിലാണ് മോഡല്‍ പരീക്ഷ അവസാനിക്കുന്നത്. അതേസമയം, സെപ്റ്റംബര്‍ ആറ് മുതല്‍ പൊതുപരീക്ഷകള്‍ ആരംഭിക്കും.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ചില അധ്യാപക സംഘടനകള്‍ പരീക്ഷ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ് യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഇതേ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.

നിശ്ചയിച്ച പ്രകാരം, സെപ്റ്റബംര്‍ ആറ് മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്ററി പരീക്ഷ. സെപ്റ്റംബര്‍ ഏഴ് മുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷ നടക്കും. സംസ്ഥാനത്ത് ആകെ 2027 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രത്തിലും മാഹിയില്‍ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചിരുന്നു.

അതേസമയം, പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. എംഎല്‍എമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് വിദ്യാഭ്യാസമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇതിനിടെ, സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് വിലിയിരുത്തിയെന്ന് അദ്ദേഹം അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പ് വരുത്തും. ആർഡിഡിമാർ അടിയന്തിരമായി പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ ഡയറകടർക്ക് റിപ്പോർട്ട് നൽകണം. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന്‌ നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

അതേസമയം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാണ് കെഎസ്യു ആവശ്യപ്പെട്ടിരിക്കുന്നത്. ബിടെക് പരീക്ഷ എഴുതിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് പറഞ്ഞു. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പരീക്ഷ നടത്താന്‍ പാടുള്ളൂ. കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യഭ്യാസ മന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും അഭിജിത്ത് പറഞ്ഞു.

cmsvideo
  കേരളത്തെ പൂട്ടാൻ കേന്ദ്രം ആലോചിക്കുന്നു..റിപ്പോർട്ട് ഇങ്ങനെ
  കെ സി വേണുഗോപാൽ
  Know all about
  കെ സി വേണുഗോപാൽ
  English summary
  Kerala Plus One exams scheduled for September 6; model test started today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X