കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്നലെ മുതല്‍ സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴ ബുധനാഴ്ച ദുര്‍ബലമായി. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പത്ത് ജില്ലകളില്‍ നിന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ചുരുക്കി. ഇതോടെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. അതേസമയം എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

DSq

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍

അതിതീവ്രമഴ 3 ദിവസം തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. കെ എസ് ഇ ബിക്ക് കീഴിലെ 7 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ടുണ്ടെങ്കിലും തല്‍ക്കാലം ഇവ തുറക്കില്ല. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴ: കൊല്ലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി;മഴക്കെടുതി മരണം 13 ആയി, കാണാതായവർക്കായി തിരച്ചിൽ തുടരുന്നുമഴ: കൊല്ലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി;മഴക്കെടുതി മരണം 13 ആയി, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

കേരള, കാലിക്കറ്റ്, എംജി, കുസാറ്റ്, കുഫോസ് (ഫിഷറീസ്) സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഇന്നു മുതല്‍ 5 വരെയുള്ള പരീക്ഷകള്‍ മാറ്റി വെച്ചതായി അറിയിച്ചു. മലയോരപ്രദേശങ്ങളില്‍ തുടര്‍ച്ചയായ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത ഏറെയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് അധികൃതര്‍ അറിയിച്ചു. വിവിധ നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പമ്പ, നെയ്യാര്‍, മണിമല, മണിമല, കരമന, അച്ചന്‍കോവില്‍, കാളിയാര്‍, തൊടുപുഴ, മീനച്ചില്‍ എന്നീ നദികളിലും ജലനിരപ്പ് ഉയരുകയാണ്.

വ്യോമാതിര്‍ത്തി ലംഘിച്ചത് 21 ചൈനീസ് വിമാനങ്ങള്‍; തക്ക മറുപടിയുണ്ടാകുമെന്ന് തായ്‌വാന്‍വ്യോമാതിര്‍ത്തി ലംഘിച്ചത് 21 ചൈനീസ് വിമാനങ്ങള്‍; തക്ക മറുപടിയുണ്ടാകുമെന്ന് തായ്‌വാന്‍

അതേസമയം മഴയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട് എന്നും ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Recommended Video

cmsvideo
കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു

English summary
kerala rain: red alert has been reduced from ten districts to only three districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X