അമിത് ഷായുടെ കേരള സന്ദർശനം!! എന്തിനു ഭയപ്പെടുന്നുവെന്ന് മാണി!! എല്ലാം തീരുമാനിക്കുമെന്ന്!!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. വർഗീയ സംഘർഷം ഉണ്ടാക്കാനാണ് അമിത് ഷാ കേരളത്തിലെത്തിയതെന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസെന്നോ എൽഡിഎഫ് എന്നോ വ്യത്യാസമില്ലാതെ അമിത് ഷായുടെ സന്ദർശനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.

എന്നാൽ അമിത് ഷായുടെ കേരളം സന്ദർശനത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നാണ് കേരള കോൺഗ്രസ് എം നേതാവ് കെഎം മാണി ചോദിക്കുന്നത്. അമിത് ഷാ കേരളത്തിലെത്തിയതു കൊണ്ട് ഒരു രാഷ്ട്രീയ ചലനവും ഉണ്ടായിട്ടില്ലെന്ന് മാണി പറയുന്നു.

km mani

അമിത്ഷായ്ക്ക് കേരളത്തിൽ വരാനും ആരുമായും ചർച്ച നടത്താനും സ്വാതന്ത്ര്യമുണ്ടെന്നും മാണി. അതേസമയം അമിത് ഷാ തന്നെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്നും മാണി പറഞ്ഞു. ഏത് മുന്നണിക്കൊപ്പം നിൽക്കുമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും മാണി പറഞ്ഞു.

മാണി ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഏത് പാർട്ടിയിൽ ചേരണമെന്ന് തീരുമാനിക്കേണ്ടത് മാണി തന്നെയാണെന്ന് അമിത്ഷായും വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ എൻഡിഎ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു അമിത് ഷായുടെ കേരള സന്ദർശനം. വിവിധ മത നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
km mani says about amith shah's kerala visit.
Please Wait while comments are loading...