ഒഞ്ചിയത്ത് ഇന്ന് കോടിയേരിയെത്തും; ടി പി ബിനീഷിനെ ഏരിയ സെക്രട്ടറിയാക്കിയതില്‍ ആശങ്ക

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : കഴിഞ്ഞ ദിവസം നടന്ന സിപിഐ എം ഒഞ്ചിയം ഏരിയ പ്രതിനിധി സമ്മേളനത്തില്‍ മുന്‍ എസ്എഫ്ഐ നേതാവ് ടി പി ബിനീഷിനെ ഏരിയ സെക്രട്ടറിയാക്കിയതില്‍ പഴയ തലമുറയില്‍ ആശങ്ക.ഇതിനിടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ഒഞ്ചിയത്ത് എത്തും .

നബിദിന റാലിക്ക് അയ്യപ്പഭക്തരും ക്ഷേത്ര കമ്മറ്റി ഭാരവാഹികളും അമ്പലമുറ്റത്ത് സ്വീകരണം നല്‍കി

എസ്എഫ്ഐ രംഗത്ത് നല്ല പ്രകടനം കാഴ്ച വെച്ചെങ്കിലും ബിനീഷിന് പാര്‍ട്ടിയിലുള്ള അനുഭവ കുറവും പരിജയകുറവും വ്യാപകമായ ചര്‍ച്ചയായിട്ടുണ്ട്. ബിനീഷ് പാര്‍ട്ടി അംഗമാകുന്നതിനു മുന്‍പുതന്നെ സിപിഐ എം ഒഞ്ചിയം ഏരിയ കമ്മറ്റിയില്‍ നിലവിലുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയാണ് കഴിഞ്ഞ സമ്മേളനത്തില്‍ കമ്മറ്റിയില്‍ എത്തിയ ബിനീഷിനെ സെക്രട്ടറിയാക്കിയത് .

tpbineesh

സിപിഐ എം പോഷക സംഘടനയായ ആള്‍ ഇന്ത്യലോയേര്‍സ് യുനിയന്‍ ദേശീയ നേതാവായ അഡ്വ.ഇകെ നാരായണന്‍ ,സി ഐ ടി യു നേതാവ് കെ ശ്രീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ താഴഞ്ഞാണ് സിപിഐ എം സംഘടനാ രംഗത്തെ ഒരു അനുഭവവും ഇല്ലാത്ത ബിനീഷിനെ നേതാവാകിയത്.


ആര്‍എംപിയെ നേരിടാനും യുവാക്കളെ ആകര്‍ഷിക്കാനുമാണ് ടി പി ബിനീഷിനെ മുന്നില്‍ നിര്‍ത്തിയത് എന്ന അഭിപ്രായവും ഉണ്ട് . എന്നാല്‍ കെ ശ്രീധരനെയും അഡ്വ.ഇകെ നാരായണനെയും തടയാന്‍ കഴിഞ്ഞ എട്ടു വര്‍ഷത്തോളം സെക്രടറിയായ ഇ എം ദയാനന്ദന്‍ നടത്തിയ കരുനീക്കങ്ങളാണ് അടുത്ത അനുയായിയായ ടി പി ബിനീഷിനെ മുന്‍നിര്‍ത്തി നടത്തിയതെന്നും ആരോപണമുണ്ട് .


ഇതിനിടെ സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനവും ബഹുജന പ്രകടനവും ഇന്ന് നടക്കും. കൈനാട്ടിയില്‍ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, എന്‍ സുകന്യ എന്നിവര്‍ സംസാരിക്കും. റെഡ് വളന്റിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും വൈകിട്ട് നാലിന് നാദാപുരം റോഡ്, വള്ളിക്കാട്, കെഎസ്ഇബി പരിസരം എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kodiyeri arrives today in onchiyam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്