കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്തെ പതിനാറുകാരിയുടെ മരണം കൊലപാതകം; പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച്... ഒരാള്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം നാട്ടുകാര്‍ സംശയിച്ചതു പോലെ കൊലപാതകം തന്നെ. ലോക്കല്‍ പോലീസ് സാധാരണ മരണമായി വിധിയെഴുതിയ സംഭവമാണ് ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം ഒരുവര്‍ഷത്തോട് അടുക്കവെയാണ് വിദ്യാര്‍ഥിനിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം പുറത്തുവരുന്നത്. അര്‍ധരാത്രി വീട്ടുകാര്‍ അറിയാതെ മുറിയിലെത്തിയ അക്രമി പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ....

ലോക്കല്‍ പോലീസ് പറഞ്ഞത്

ലോക്കല്‍ പോലീസ് പറഞ്ഞത്

പത്തനാപുരം പിറവന്തൂര്‍ നല്ലകുളത്താണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 29നായിരുന്നു സംഭവം. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് സാധാരണ മരണമാണെന്ന് വിധിയെഴുതിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തോന്നിയ സംശയമാണ് വിശദമായ അന്വേഷണത്തിന് വഴിതെളിയിച്ചത്.

 ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ഓട്ടോ ഡ്രൈവര്‍ പിടിയില്‍

സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ നല്ലകുളം വീട്ടില്‍ സുനില്‍കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊല്ലം അഡീഷണ്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെണ്‍കുട്ടിയുടെ മുറിയില്‍ അര്‍ധരാത്രി കയറിയ പ്രതി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഒച്ച വയ്ക്കാതിരിക്കാന്‍

ഒച്ച വയ്ക്കാതിരിക്കാന്‍

പെണ്‍കുട്ടി കിടന്ന മുറിയില്‍ പുറത്തേക്കുള്ള ഒരു വാതിലുണ്ട്. അത്ര അടച്ചുറപ്പില്ലാത്ത ഈ വാതില്‍ വഴിയാണ് അക്രമി അകത്തുകയറിയതും ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതും. ഒച്ച വയ്ക്കാതിരിക്കാന്‍ വായ പൊത്തുകയായിരുന്നു. തുടര്‍ന്ന് കൈയ്യില്‍ കരുതിയ കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.

സംശയം തോന്നാതെ പ്രതി

സംശയം തോന്നാതെ പ്രതി

രക്ഷപ്പെടും മുമ്പ് പെണ്‍കുട്ടിയുടെ മാല പ്രതി കവര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ സംഭവം അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെയാണ് വീട്ടുകാര്‍ അറിയുന്നത്. സംഭവത്തിന് ശേഷവും പ്രതി യാതൊരു സംശയത്തിനും ഇടവരുത്തിയിരുന്നില്ല. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

ഡിഎന്‍എ ഫലം നിര്‍ണായകമായി

ഡിഎന്‍എ ഫലം നിര്‍ണായകമായി

പിന്നീടാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തിപ്പെട്ടതും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും. ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്. പരിസരവാസികളെ ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കണ്ടെത്തിയ സ്രവങ്ങള്‍ പ്രതിയുടേതാണെന്ന്് തെളിഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

English summary
Kollam Plus one student death as Murder: Driver Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X