വിപ്പ് ലംഘിച്ച് വോട്ടുദിവസം മുങ്ങി; കൂടരഞ്ഞി പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം ഗ്രേസി കീലത്തിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനും ജനുവരി 10 മുതല്‍ ആറു വര്‍ഷത്തേക്കാണ് കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിബിഎസ്ഇ- സിഐഎസ്ഇ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു: സിബിഎസ്ഇ മാര്‍ച്ചിലും സിഐഎസ്ഇ ഫെബ്രുവരിയിലും

2016 നവംബര്‍ 21 ന് കോണ്‍ഗ്രസുകാരിയായ പ്രസിഡന്റ് സോളി ജോസഫിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് കേരള കോഗ്രസ് (എം) നോട്ടിസ് നല്‍കിയിരുന്നു. പ്രമേയത്തെ അനുകൂലിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ക്ക് ജില്ലാ പ്രസിഡന്റ് വിപ്പ് നല്‍കി. എന്നാല്‍ ഗ്രേസി കീലത്ത് പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അവിശ്വാസം 6നെതിരെ 6 വോട്ടുകള്‍ക്ക് തള്ളിപ്പോയി. തദ്ദേശ സ്ഥാപനങ്ങളില്‍ അവിശ്വാസം പാസാവണമെങ്കില്‍ ഒരു വോട്ട് കൂടുതല്‍ ലഭിക്കേണ്ടതുണ്ട്.

koodaranji

ഗ്രേസി വിപ്പടിസ്ഥാനത്തില്‍ അവിശ്വാസം വിജയിക്കുമായിരുന്നു. ഇതിനെതിരെ സി.പി.ഐ(എം) അംഗം ജിജി കട്ടക്കയമാണ് കമ്മിഷനില്‍ പരാതി നല്‍കിയത്. 14 വാര്‍ഡുകളുള്ള കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ്-7, എല്‍.ഡി.എഫ്-6, സ്വതന്ത്രന്‍-1 എിങ്ങനെയാണ് സീറ്റുകള്‍. സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Koodaranji Panchayath member was disqualified

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്